ഇരിയ:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. ഇരിയ വര്‍ണ്ണ ക്ലബ്ബ് പരിസരം, പാറപ്പത്തടി തുടങ്ങിയ ഇടങ്ങളില്‍ നായകള്‍ കാല്‍നടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ആക്രമിക്കുന്നത് പതിവാകുകയാണ്.
ട്യൂഷനും മറ്റും കുന്ന കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവര്‍ നായകളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. ആറ് മാസം മുമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ സ്കൂള്‍ പരിസരങ്ങളും പ്രധാന റോഡുകളും നായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. സ്കൂളുകള്‍ തുറക്കും മുമ്പ് പ്രശ്നത്തിന് ശാശ്വതവുമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വര്‍ണ്ണം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, അമ്പലത്തറ പോലീസ് സ്റ്റേഷന്, വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്കി. ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ അടിയന്തരമായി പിടികൂടുക,പ്രദേശത്ത് എ.ബി.സി (വന്ധ്യംകരണം), വാക്സിനേഷന് നടപടികള്‍ ശക്തമാക്കണമെന്നും ക്ലബ് പ്രവര്‍ത്തകര്‍ പരാതിയില്‍ ഉന്നയിക്കുന്നത്.
