നഗരസഭയിലെ ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു; ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസിന് മുന്നില്‍ ഉപരോധ സമരവുമായി നഗരസഭാധ്യക്ഷനും കൗണ്‍സിലര്‍മാരും

കാഞ്ഞങ്ങാട് : നഗരസഭയിലെ ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച
കാഞ്ഞങ്ങാട് നഗരസഭയില്‍ ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസിന് മുന്നില്‍ നഗരസഭാധ്യക്ഷന്‍ വി.വി.രമേശന്റെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ ഉപരോധ സമരം നടത്തി. റോഡ് പണിക്കിടെ പൊട്ടിച്ച കുടിവെള്ള പൈപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ വൈകിയതാണ് കുടിവെള്ളം മുട്ടാന്‍ കാരണം. ചെമ്മട്ടംവയല്‍കാലിച്ചാനടുക്കം റോഡിന്റെ ബല്ലത്ത് വയലില്‍ റോഡ് ഉയര്‍ത്തി വീതി കൂട്ടി ടാര്‍ ചെയ്യാനായി ജനുവരി 19നാണ് റോഡ് അടച്ചിട്ടത്. 3 മാസത്തേക്കാണ് അടച്ചിട്ടത്. 5 മാസം ആയിട്ടും റോഡ് പണി തീര്‍ന്നില്ലെന്ന് മാത്രമല്ല നാട്ടുകാരുടെ കുടിവെള്ളവും മുട്ടി. റോഡ് പണിക്കായി കലുങ്ക് നിര്‍മിക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ ഏപ്രില്‍ 8ന് കുടിവെള്ള പൈപ്പ് പൊട്ടിച്ചത്. ജല അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ പകരം സംവിധാനം ഏര്‍പ്പെടുത്തതെയാണ് പൈപ്പ് പൊട്ടിച്ചത്. ഇതോടെ നഗരസഭയിലെ ബല്ലത്ത്, അടമ്പില്‍, കവ്വായി, നിലാങ്കര, ബല്ലാ ഈസ്റ്റ്, തെരുവത്ത് എന്നീ വാര്‍ഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയത്. പ്രശ്‌ന പരിഹാരം നീണ്ടു പോയതോടെയാണ് കൗണ്‍സിലര്‍മാര്‍ നേരിട്ട് . നഗരസഭാധ്യക്ഷന്‍ വി.വി.രമേശനും കൗണ്‍സിലര്‍മാരും ഓഫിസിലെത്തി വാതില്‍ക്കല്‍ ഇരിപ്പുറപ്പിച്ചു. പിന്നാലെ കൗണ്‍സിലര്‍മാര്‍ ഓരോരുത്തരുമെത്തി. ഉപാധ്യക്ഷ ലതാ ബാലകൃഷ്ണന്‍, വികസനകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എം.പി.ജാഫര്‍,സ്ഥിര സമിതി അധ്യക്ഷരായ മഹ്മൂദ് മുറിയനാവി, ഫൗസിയ ഷെരീഫ്,
കൗണ്‍സിലര്‍മാരായ എം.ബല്‍രാജ്, എം.പ്രശാന്ത്, എം.എ.രേഷ്മ, എന്‍. ഉണ്ണിക്കൃഷ്ണന്‍, കെ.വി.രതീഷ്, സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്മാന്‍, എ.വി.പ്രദീപ് കുമാര്‍, ലിസി ജേക്കബ്, അനില്‍ വാഴുന്നോറടി, ഇ.കെ.റമീസ്, പി.വി.മണി, പി.വി.ചന്ദ്രന്‍, സൗമ്യ സുനില്‍, കെ.എം.മിനി മോള്‍, കെ.വി.രാധ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. ഒടുവില്‍ അസിസ്റ്റന്റ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്നലെ തന്നെ പണി തീര്‍ക്കുമെന്ന് ഉറപ്പുനല്‍കിയതോടയാണ് അധ്യക്ഷനും കൗണ്‍സിലര്‍മാരും പിരിഞ്ഞുപോയത്.

 

error: Content is protected !!