കര്‍ണാടകയിലെ മുരുഡേശ്വരം ദേശീയപാത 66 ല്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു; കയ്യൂര്‍ മയ്യലിലെ കെ. ജാനകിയാണ് മരിച്ചത്

നീലേശ്വരം: തീര്‍ത്ഥാടക യാത്രക്കിടയില്‍ കര്‍ണാടകയിലെ മുരുഡേശ്വരം ദേശീയപാത 66 ല്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. കയ്യൂര്‍ മയ്യലിലെ കെ. ജാനകി (68) ആണ് ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാനകി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും പിന്നീട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. അപകടത്തില്‍ കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്ത് താമസിക്കുന്ന ഗായത്രി സത്യനാഥ് ദമ്പതികളുടെ മകനും വിമുക്തഭടന്‍ സാഗര്‍നാഥ് (44) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ജാനകിയുടെ മകള്‍ നീതു, മരുമകന്‍ അവിനാശ്, കൊച്ചു മകള്‍ ആവണി എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. മോഹനനാണ് ഭര്‍ത്താവ്. മരുമകന്‍: ടി.വിഅവിനാശ് (അധ്യാപകന്‍ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍). സഹോദരങ്ങള്‍ : കുഞ്ഞികൃഷ്ണന്‍ (ഓട്ടോ ഡ്രൈവര്‍ നീലേശ്വരം), കെ.കാര്‍ത്യായനി ,കെ. കമലാക്ഷി ( റിട്ട. അധ്യാപിക ചാത്തമത്ത്). പരേതരായ കെ.രാഘവന്‍ ( റിട്ട. തഹസില്‍ദാര്‍),നാരായണി.

 

error: Content is protected !!