മാവുങ്കാലിലെ ഗതാഗതക്കുരുക്ക്: റോഡ് തുറക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും

മാവുങ്കാല്‍: ഓവുചാല്‍ നിര്‍മ്മാണത്തിനായി അഞ്ചു ദിവസത്തേക്കാണെന്നും പറഞ്ഞ് അടച്ചിട്ട മാവുങ്കാല്‍ റോഡ്
19ദിവസം കഴിഞ്ഞിട്ടും ‘പണി’ പകുതി പോലും പൂര്‍ത്തിയാകാന്‍ റോഡ് നിര്‍മ്മാണ അതോറിറ്റിക്ക് സാധിച്ചിട്ടില്ല.ഇതു വഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കാന്‍ ഇനിയും ആഴ്ചകള്‍ കത്തിരിക്കേണ്ടി വരും. ഓവുചാലിനായി റോഡ് അടച്ചിട്ടത്തോടെ കാഞ്ഞങ്ങാട്ടേക്കും തിരിച്ചുമുള്ള ഗതാഗതം കുത്തഴിഞ്ഞ നിലയിലായിലായിരുന്നു.ഇതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഇടപ്പെട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി റോഡ് നിര്‍മ്മിച്ച് നല്‍കിയെങ്കിലും മഴ വന്നതിനെ തുടര്‍ന്ന് ചെളിക്കുളമായി മാറി യിരിക്കുകയാണ്.ഇതു വഴി ചെറുക്കിടവഹനങ്ങള്‍ കടന്ന് പോകാന്‍ സാധിക്കുന്നില്ല. മാവുങ്കാല്‍ ടൗണില്‍ നിന്നും വാഹനങ്ങള്‍ ഒന്ന് പാസായിക്കാന്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.കാലവര്‍ഷത്തിന് മുമ്പ് ഓവുചാലില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ലെങ്കില്‍ മാവുങ്കാല്‍ ടൗണില്‍ വന്‍ ദുരിത കാഴ്ചതന്നെ കാണേണ്ടിവരും. ബസ് യാത്രക്കാരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
യാത്രക്കാര്‍ക്ക് സമയനഷ്ട മുണ്ടാകുമ്പോള്‍ ബസുകള്‍ക്ക് ഇന്ധന നഷ്ടവു മുണ്ടാകു ന്നു.ഗതാഗതം വഴിതിരിച്ചു വി ട്ടതോടെ ബസുകള്‍ക്ക് നഗര ത്തിലെത്താന്‍ ആറും ഏഴും കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരുന്നു. കാഞ്ഞങ്ങാട് ന ഗരത്തില്‍ നിന്നും കാസര്‍കോട്, പാണത്തൂര്‍ ഭാഗങ്ങളിലക്ക് പോകേണ്ട ബസുകള്‍ മഡിയന്‍, വെള്ളിക്കോത്ത്, മൂ ലക്കണ്ടം വഴി പോകാനായിരുന്നു നിര്‍ദേശം.കാസര്‍കോട്,പാണത്തൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ കൂ ളിയങ്കാല്‍, പുതിയ ബസ് സ്റ്റാന്‍ഡ് വഴി കാഞ്ഞങ്ങാട് ന ഗരത്തിലെത്താനുമായിരുന്നു നിര്‍ദേശം.ഇതനുസരിച്ച് ഓടുമ്പോള്‍ ഇന്ധന നഷ്ടം വരുന്നുണ്ട്. ഇതൊഴിവാക്കാന്‍ ബസുകള്‍ ഊടുവഴികളിലൂടെയാണ് പോകുന്നത്.കിഴക്കുംകര, വെള്ളിക്കോത്ത് വഴി നിരവധി ബസുകള്‍ കടന്നുപോകു ന്നുണ്ട്.ഈ കാരണത്താല്‍ ഇ വിടെ ഗതാഗത സ്തംഭനവും പതിവാണ്. ഇരുചക്രവാഹനങ്ങളുള്‍പ്പെടെ ചെറുകിട വാഹനങ്ങള്‍ മാവുങ്കാല്‍ ജം ജംഗ്ഷന്‍ എ ത്തുന്നതിനു മുമ്പ് ബസ് സ്റ്റോ പ്പ് പരിസരത്തുനിന്ന് തെക്കുഭാഗത്തേക്ക് പോയി ഭജന മന്ദിരം റോഡ് വഴിദേശീയപാ തയിലേക്ക് ഇറങ്ങുകയാണ്.ഇ വിടെയും ഗതാഗത കുരുക്ക് രൂക്ഷമാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍
എത്രയുംപെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തികരിച്ച് യാത്രാ ദുരിതത്തിന് ഉടന്‍ അറുതി വരുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.അടിപ്പാത അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല റിലേ ജനകീയ സത്യാഗ്രഹ സമരം ഇന്ന് 7ാം ദിവസം പിന്നിട്ടു.

 

error: Content is protected !!