വയനാട്: വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന നീലേശ്വരത്തെ നാലംഗ കുടുംബം സഞ്ചരിച്ച
കാര്‍ അപകടത്തില്‍ പ്പെട്ട്15 കാരന്‍ മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ രഞ്ജിത് കുമാറും കുടുംബം സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി 9.30 മണിയോടെ മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യംമ്പാടിയില്‍ വെച്ച് അമിത വേഗതയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ രഞ്ജിത് കുമാറിന്റെ മകന്‍ അശ്വതി നിവാസില്‍ മിലിന്ത് (15)ആണ് മരിച്ചത്. രഞ്ജിത്ത് കുമാര്‍ (46), ഭാര്യ പ്രിയ (40), മകള്‍ ആരുഷി (7) എന്നിവര്‍ക്കും പരിക്കേറ്റു. ആരുഷിക്ക് തലക്കാണ് പരിക്കേറ്റിട്ടുള്ളത്. നാലുപേരെയും വയനാട് വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മിലിന്ത് ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. ഗുണ്ടല്‍പേട്ടില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മിലിന്തിന്റെ മൃതദേഹം മാനന്തവാടി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം നാളെ നാട്ടിലേക്ക് എത്തിക്കും. ഇത്തവണ പത്താം ക്ലാസ്സിലേക്ക് പാസായതായിരുന്നു മിലിന്ത് .
