ഭാവാഭിനയത്തിന്റെ പൂര്‍ണ്ണത പദ് മാ സുബ്രഹമണ്യം

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് പദ്മവിഭൂഷണ്‍ ഡോ പദ്മാ സുബ്രഹ്മണ്യം തന്റെതായ രീതിയില്‍ സൃഷ്ടിച്ച് നൃത്തലോകത്തിന് സമര്‍പ്പിച്ച ഭരത നൃത്യം ധേനുമണ്ഡപത്തില്‍ ആടിയപ്പോള്‍ ആസ്വാദകര്‍ അദ്ഭുതസ്തബ്ധരായി. എണ്‍പത്തിനാലാം വയസ്സിലും തന്റെ അഭിനയത്തില്‍ ഒരു കുറവും വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു നടന്ന സരസ്വതി എന്ന് അറിയപ്പെടുന്ന പദ്മാ സുബ്രഹ്മണ്യത്തിന്റെ നൃത്യം. ശ്രീകൃഷ്ണ കര്‍ണ്ണാമൃതത്തിലെ ശ്ലോകത്തില്‍ ആരംഭിച്ച് ഗുരുവായൂരപ്പന്റെ പ്രസിദ്ധമായ കേശാദിപാദം തൊഴുന്നേന്‍ എന്ന ഗാനത്തിന് ചുവടുവെച്ചു. ഗായത്രി കണ്ണന്‍ പിന്നണിയില്‍ പാടിയപ്പോള്‍ കുളൂര്‍ ജയചന്ദ്രറാവു മൃദംഗത്തിലും രവിചന്ദ്രറാവു പുല്ലാങ്കുഴലിലും പക്കമേളമൊരുക്കി.

 

error: Content is protected !!