കാഞ്ഞങ്ങാട്: വനിതാ സംവരണ ബില്ലിലൂടെ ബിജെപി ലക്ഷ്യമിട്ടത് മണ്ഡല പുനര്‍നിര്‍ണയവും ഉത്തരേന്ത്യയില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്താനുള്ള ഗൂഡനീക്കവുമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി പറഞ്ഞു. ‘ജനാധിപത്യം, ഫെഡറലിസം, നി യമനിര്‍മാണ സഭകളിലെ വനിതാ സംവരണം’ വിഷയത്തില്‍ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൂട്ടായ്മ ഉദ്ഘാടനംചെയ്യുക യായിരുന്നു അവര്‍. രാജ്യഭരണം സംഘപരിവാര്‍ നിയന്ത്രണത്തി ലാക്കാനുള്ള കപടലക്ഷ്യമാണ് പാര്‍ലമെന്റില്‍ പൊലിഞ്ഞത്. 2023ലെ വനിതാ സംവരണ ബില്‍ ഉപാധികളില്ലാതെ നടപ്പാക്കണം. 2008ലെ ലോക്‌സഭയില്‍ കൊണ്ടു വന്ന ബില്ലിനെ ഇടതുപക്ഷം പി ന്തുണച്ചപ്പോള്‍ പരാജയപ്പെടു ത്താന്‍ മുന്‍പന്തിയില്‍നിന്നവരാണ് ഉത്തരേന്ത്യയില്‍നിന്നുള്ള ബി ജെപി എംപിമാര്‍. രാജ്യത്ത് സ്ത്രീകള്‍ ഒരു വര്‍ഷം എടുക്കുന്ന ജോലിയില്‍ 22ലക്ഷം കോടിയുടേതാണ് എന്നാല്‍, ഭരണത്തില്‍ വരേണ്ടതില്ലെന്ന് നിലപാടാണ് പലരും സ്വീകരിക്കുന്നത്. 2023ല്‍ ബില്‍ ലോകസഭയില്‍ എത്തിയപ്പോള്‍ പലരും പിന്തുണച്ചു. എന്നാല്‍, ഡീലിമിറ്റേഷനും സെന്‍സസിനും ശേഷമാണ് നിയമം നടപ്പാക്കുമെന്ന് നിബന്ധനവച്ചതോടെയാണ് ബില്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്. ഇത്തരം ഗൂഢനീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതോടൊപ്പം ബില്‍ നടപ്പാക്കാന്‍ ആവശ്യമായ ഇടപെടലും പ്രചാരണവും ഏറ്റെടുക്കണമെന്നും ഇ പത്മാവതി പറഞ്ഞു. എഫ്എ സ്ഇടിഒ ജില്ലാ കമ്മിറ്റി പുതിയ കോട്ടയില്‍ പരിപാടി സംഘടിപ്പിച്ചത് ടി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മഹിളാ സബ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എന്‍ കെ ലസിത, കെ.ജി.ഒ എ.സംസ്ഥാന സെക്രട്ടറിയറ്റംഗം വി .ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ ഹരിദാസ് സ്വാഗതവും എ വി റീന നന്ദിയും പറഞ്ഞു.
