നിധിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: തിരുവനന്തപുരം സ്വദേശിയും കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി. ഡി. എസ് വിദ്യാര്‍ത്ഥിയുമായ നിധിന്‍ രാജ് ഏപ്രില്‍ 10നാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. അഡ്മിഷന്‍ ലഭിച്ച അന്നുമുതല്‍ നിധിന്‍ രാജിന് കോളേജില്‍ നേരിടേണ്ടി വന്നത് കടുത്ത ജാതി വിവേചനമാണ്. നിറത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ അദ്ധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതും, അവഹേളിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ് നടന്നിട്ടുള്ളത്.
പ്രതികളും അദ്ധ്യാപകരുമായ ഡോ. റാമിനെയും, ഡോ. സംഗീത നമ്പ്യാരേയും സംഭവം നടന്നു 15 ദിവസമായിട്ടും അറസ്റ്റ് ചെയ്യാതെയും, ഏപ്രില്‍ 10ന് നിധിന്‍ രാജിനെ വിചാരണ ചെയ്ത് അധിക്ഷേപിക്കുകയും, അപമാനിക്കുകയും, മരണത്തിലേക്ക് തള്ളി വിടുകയും ചെയ്ത പ്രിന്‍സിപ്പാള്‍ അടക്കമുള്ള അധ്യാപകരെ പ്രതി ചേര്‍ക്കുവാനോ, ചോദ്യം ചെയ്യുവാന്‍ പോലും തയ്യാറാവാതെ പോലീസ് കേസ് അട്ടിമറിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതില്‍ പ്രതിഷേധിച്ച് നിധിന്‍ രാജിന്റെ മണത്തിന് ഉത്തരവാദികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുക.രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, കുടുംബത്തിന് 10കോടി രൂപ നഷ്ട പരിഹാരം നല്‍കുക , കോളേജിന്റെ അഫിലിയേഷന്‍ റദ്ദ് ചെയുക,ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടത്തുക, എന്ന് ആവശ്യപ്പെട്ട് നിധിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് കേരള ഹര്‍ത്താല്‍ ആചരിക്കുന്നത്. ഹര്‍ത്തലിന്റെ വിഷയങ്ങള്‍ ഉയര്‍ത്തി വാഹന പ്രചരണ ജാഥ നടത്തി .രാവിലെ 9മണിക്ക് പരപ്പയില്‍ നിന്നും ആരംഭിച്ച് വെള്ളരിക്കുണ്ട്, മാലോം, കൊന്നക്കാട്, പാണത്തൂര്‍, ബന്തടുക്ക,കള്ളാര്‍,ചുള്ളിക്കര, ഒടയംച്ചാല്‍,ഇരിയ, പെരിയ വഴി കാഞ്ഞങ്ങാട് സമാപിച്ചു .കാഞ്ഞങ്ങാട് പ്രകടനം നടത്തി. ബാബു കാസര്‍കോട്,രതീഷ് കാട്ടുമാടം,ഒകെ പ്രഭാകരന്‍, കൃഷ്ണന്‍ പരപ്പച്ചാല്‍, സുരേന്ദ്രന്‍ കാലിക്കടവ്,മധു പരപ്പച്ചാല്‍, ചന്ദ്രന്‍ പണിയെറിഞ്ഞ കൊല്ലി,ശിവദാസന്‍ ചുള്ളിക്കര, കുഞ്ഞമ്പു മാലോം,പൊന്നപ്പന്‍ അമ്മംകോട്, സതീശന്‍ കപ്പള്ളി, രാധാകൃഷ്ണന്‍ കൊന്നക്കാട്, നാരായണ്‍ ആയംപാറ, ഗോപാലന്‍ വെള്ളംതട്ട, രാഘവന്‍ പരപ്പച്ചാല്‍, ധന്യ വേങ്ങചേരി, ചിഞ്ചു മാരിക്കളം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!