മടിക്കൈ മാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടം 29 ന് സമാപിക്കും

കാഞ്ഞങ്ങാട്:ഉത്തര കേരളത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമായ മടിക്കൈ നിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായ മടിക്കൈ മാso വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ ജനകീയമായി നടക്കുന്ന ഈ വര്‍ഷത്തെ കളിയാട്ട ഉത്സവം വന്‍ ജനപങ്കാളിത്തത്തില്‍ പുരോഗമിക്കുന്നു.ഏപ്രില്‍ 24 മുതല്‍ 29 വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ നാലാം ദിവസം പുല്ലൂരാളി അമ്മ തെയ്യത്തിന്റെ മണങ്ങിയാട്ടം കാണാന്‍ നിരവധി ആളുകള്‍ ക്ഷേത്രത്തില്‍ എത്തി.ചാമുണ്ഡി അമ്മ, വിഷ്ണുമൂര്‍ത്തി എന്നി തെയ്യങ്ങളും ഉറഞ്ഞാടി ഉരിയാടി ഭക്തര്‍ക്ക് മഞ്ഞള്‍ കുറി പ്രസാദം നല്‍കി. തങ്ങളുടെ സങ്കട നിവാരണംഅകറ്റുന്നതിനു പ്രാര്‍ത്ഥന സാഫല്യത്തിലും നിരവധി ഭക്തരാണ് തുലാഭാരം ഉള്‍പ്പെടെയുള്ള നിരവധി പ്രാര്‍ത്ഥനകളില്‍ പങ്കാളിയാകാന്‍ ക്ഷേത്രത്തില്‍ എത്തിയത്. ഏപ്രില്‍ 24ന് കലവറ നിറക്കല്‍ ചടങ്ങോട് കൂടി ആരംഭിച്ചആറു ദിവസത്തെ കളിയാട്ടം 29ന് സമാപിക്കും. ഉത്തര കേരളത്തില്‍ അപൂര്‍വമായി ഉണ്ടാകുന്ന വേട്ടയ്‌ക്കൊരുമകന്‍ ഈശ്വരന്‍ തെയ്യം ഉള്‍പ്പെടെ നിരവധി തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. തുലാഭാരം, വിവിധ പ്രാര്‍ത്ഥനകള്‍, അനുബന്ധ ചടങ്ങുകള്‍, അന്നദാനം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും.

 

error: Content is protected !!