വൈഗമാരുടെ ആട്ടം ആസ്വാദകരുടെ മനസ്സുനിറച്ചു

കാഞ്ഞങ്ങാട്: വൈഗമാരുടെ ആട്ടം ആസ്വാദകരുടെ മനസ് നിറച്ചു. മടിയന്‍ കുലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ പുന: പ്രതിഷ്ഠാ ബ്ര ഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് മടിയന്‍ സ്വ ദേശികളായ ബി.സുരേഷ്പി.സാവിത്രി ദമ്പതികളുടെ മകള്‍ വൈഗ ലക്ഷ്മി ഓട്ടംതുള്ളലും രൂപേഷ്‌സുദിന ദമ്പതികളുടെ മകള്‍ വൈഗ രൂപേഷ് കഥകളിയും അവത രിപ്പിച്ച് കാണികളുടെ മനസ് നിറച്ചത്. ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി യായ വൈഗ ലക്ഷ്മിയുടെ ഓട്ടം തുള്ളലിന്റെ അരങ്ങേറ്റമായിരുന്നു ഇന്നലെ. 20 മി നിറ്റ് നീളുന്ന കല്യാണസൗ ഗന്ധികം കഥയാണ് വൈഗ ലക്ഷ്മി വളരെ അനായാസ്യ മായി അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചെ റുവത്തൂര്‍ കുട്ടമത്ത് ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ കീഴില്‍ ഓട്ടം തുള്ളല്‍ അഭ്യസിച്ചു വരിക യായിരുന്നു. ചെറുപ്രായത്തില്‍ ഓട്ടന്‍തുള്ളല്‍ അരങ്ങേറ്റം നടത്താന്‍ സാധിച്ചത് മടിയന്‍ ക്ഷേത്രപാലകന്റെ കൃപാ കടാക്ഷമാണെന്ന് പിതാവ് സുരേഷ് പറഞ്ഞു. സബ് ജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും വൈഗലക്ഷ്മി രണ്ടാം സ്ഥാനം നേടിയിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളിയില്‍ എ ഗ്രേഡ് നേടിയതിന്റെ ആത്മ വിശ്വാസത്തിലാണ് പൊതുവേദിയില്‍ തന്റെ നാട്ടുകാരുടെ മുന്നില്‍ വൈഗ രൂപേഷ് കഥ കളി അവതരിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ ശ്രീകൃഷ്ണന്റെ 15 മിനിറ്റ്‌ദൈര്‍ഘമുള്ള ഒരു ഭാഗമാണ് കഥകളി രൂപത്തില്‍ അവതരിപ്പിച്ചത്. കലാമണ്ഡലം അരവിന്ദനാണ് വൈഗയുടെ ഗുരുനാഥന്‍. ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് പരീക്ഷ എഴുതി കാത്തിരിക്കു കയാണ് വൈഗ രൂപേഷ്

 

error: Content is protected !!