ലണ്ടനില്‍ മുങ്ങിമരിച്ച വെള്ളിക്കോത്ത് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കാഞ്ഞങ്ങാട്: ലണ്ടനില്‍ മുങ്ങിമരിച്ച വെള്ളിക്കോത്ത് കാരക്കുഴി ‘കീര്‍ത്തിവിനായക’യില്‍ കീര്‍ത്തി രാജഗോപാല്‍ (25) മൃതദ്ദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം രാവിലെ 10 ന് വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 ന് സംസ്‌കാരം നടത്തി. വിദ്യാര്‍ഥി വിസയില്‍ യുകെയില്‍ എത്തിയ കീര്‍ത്തി രാജഗോപാല്‍ പോസ്റ്റ് ഡി വീസയില്‍ ജോലിയില്‍ തുടരുകയായിരുന്നു. ഗവേഷണ പഠനത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ലണ്ടനിലെ ഡെസിമ സ്ട്രീറ്റ് സര്‍ജറിയില്‍ പേഷ്യന്റ് സര്‍വീസ് അഡൈ്വസറായി ജോലി ചെയ്തിരുന്ന കീര്‍ത്തി ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിന് സമീപമുള്ള ടവര്‍ ഹാംലെറ്റ്‌സ് ബറോയിലാണ് താമസിച്ചിരുന്നത്. മാര്‍ച്ച് 30 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പുറത്തേക്ക് പോയ കീര്‍ത്തിയെ അടുത്ത ദിവസങ്ങളിലാണ് തേംസ് നദിയുടെ തീരത്ത് നിന്ന് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം 31നാണ് മരണം സംഭവിച്ചത്. റിട്ട. സൈനികന്‍ രാജഗോപാലിന്റെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥയായ റീനയുടെയും മകളാണ്. സഹോദരന്‍ വിനായക്.

 

error: Content is protected !!