മുട്ടിച്ചരലില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി ഒരാള്‍ക്ക് പരിക്കേറ്റു; പരപ്പ കനകപ്പള്ളി സ്വദേശി ഷൈജന്‍ ചാക്കോക്കാണ് പരിക്കേറ്റത്

അമ്പലത്തറ: മുട്ടിച്ചരലില്‍ ഉണ്ടായ വാഹനാപകടത്തില്‍ കേരള വടംവലി ടീം പരിശീലകന്‍ പരപ്പ കനകപ്പള്ളി സ്വദേശി ഷൈജന്‍ ചാക്കോ (53) ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് നിന്നും പാണത്തൂരിലേക്ക് പോകുകയായിരുന്ന ലീഡര്‍ ബസ് മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലീഡര്‍ ബസ് യാത്രക്കാരനായിരുന്നു ഷൈജന്‍.  ഇദ്ദേഹത്തെ മാവുങ്കാലിലെ സഞ്ജീവനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

 

error: Content is protected !!