കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ തകര്‍ക്കുന്ന രീതിയില്‍, ഏപ്രില്‍ 1 മുതല്‍ മണ്ണെണ്ണയുടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. മുമ്പ് ലിറ്ററിന് 103.78രൂപ ആയിരുന്ന വില, ഇപ്പോള്‍ 155.37രൂപ ആയി ഉയര്‍ന്നിരിക്കുകയാണ്. അടിസ്ഥാന വിലയായ 131.64രൂപയ്ക്ക് മുകളില്‍ 9 ശതമാനം സി ജി എസ് ടിയും 9 ശതമാനം എസ് ജി എസ് ടി യും
യും ചേര്‍ന്നാണ് ഈ വന്‍ വര്‍ധനവ്.
മാര്‍ച്ച് 9ന് സംസ്ഥാന സര്‍ക്കാര്‍ 25രൂപ സബ്സിഡി 50 രൂപ ആയി വര്‍ധിപ്പിച്ചുവെന്നത് ഒരു ആശ്വാസമായി തോന്നിയെങ്കിലും, തുടര്‍ന്ന് ഏപ്രില്‍ 1 മുതല്‍ ലിറ്ററിന് 51.59 രൂപ വരെ വില വര്‍ധിപ്പിച്ച നടപടി തൊഴിലാളികള്‍ക്ക് ഒരു വലിയ ഇരുട്ടടിയായി. ഒരു വശത്ത് സബ്സിഡി വര്‍ധിപ്പിക്കുകയും, മറുവശത്ത് അതിനേക്കാള്‍ കൂടുതലായി വില ഉയര്‍ത്തുകയും ചെയ്യുന്നത് ‘ഇലക്ഷന് സമ്മാനം’ എന്ന പേരില്‍ നല്കിയ സഹായത്തെ പൂര്‍ണമായും നിര്‍വീര്യമാക്കുന്നു.
ഉദാഹരണത്തിന്
140 ലിറ്റര്‍ മണ്ണെണ്ണ ഉപയോഗിക്കുന്ന, 10 എച്ച് പി എന്ജിന് ഉപയോഗിക്കുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് മുന്‍പ് ഏകദേശം 7,000 ചെലവായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 14,751.80 ആയി ഉയര്‍ന്നിരിക്കുകയാണ് — ചെലവ് ഇരട്ടിയായി!
ഇരുട്ടടിയായി
ഈ സാഹചര്യത്തില്‍, നിലവിലെ വിലയില്‍ മത്സ്യബന്ധനം നടത്തുന്നത് വന്‍ നഷ്ടത്തിലേക്കാണ് നയിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഗുരുതര പ്രതിസന്ധിയിലാക്കും. കേന്ദ്രവും സംസ്ഥാനവും അടിയന്തരമായി ഇടപെടണം.
സി ജി എസ് ടി
യും എസ് ജി എസ് ടി
യും കുറച്ചാല്‍ മാത്രം ലിറ്ററിന് ഏകദേശം 23 രൂപ വരെ കുറവ് വരുത്താന്‍ സാധിക്കും.ഇത് തൊഴിലാളികള്‍ക്ക് യഥാര്‍ത്ഥ ആശ്വാസമാകും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്ക് അവരുടെ ജീവനോപാധി മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മുന്‍പ് ലഭിച്ചിരുന്നതുപോലെ കുറഞ്ഞ വിലയില്‍ മണ്ണെണ്ണ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത് , കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജീ ലീലാകൃഷ്ണനും, കാസര്‍കോട് ജില്ല പ്രസിഡന്റ് കെ.കെ ബാബു എന്നിവര്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും, ആവശ്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തീരദേശങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
