കാഞ്ഞങ്ങാട്: ഏപ്രില്‍ 17 മുതല്‍ 23 വരെശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി വര്‍ണ്ണകലശം (ചിത്ര രചന) 12 ന് ഉച്ചക്ക് 2.30ന് ക്ഷേത്ര സന്നിധിയില്‍ വെച്ച് വിഖ്യാത ശില്പി കാനായികുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിലെ സമൃദ്ധമായ കൊത്തുപണികളും ശില്പസൗന്ദര്യവും, തെയ്യങ്ങളുo,ഐതിഹ്യങ്ങള്‍, ആരാധനാപാരമ്പര്യങ്ങള്‍ നിറഞ്ഞ പൈതൃക ഭംഗിയെ ആസ്പദമാക്കി, ബ്രഹ്മകലശ മഹോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ‘വര്‍ണ്ണകലശം’
സംഘടിപ്പിക്കുന്നത്. ക്ഷേത്രത്തിന്റെ ശില്പകലാ പാരമ്പര്യത്തെയും ഭക്തിഭാവത്തെയും ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാര്‍ ഈ പരിപാടിയില്‍ സംബന്ധിക്കും.
