ഡിവൈഎസ്പി ഉത്തംദാസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 2.803 കിലോ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കോഴിക്കോട് മുക്കത്ത് 2.803 കിലോ എം ഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായി. മുക്കം, പൂളപ്പൊയില്‍, പു ല്ലമ്പാടി പറമ്പില്‍ പി മുഹമ്മദ് ഹനീഫ (36), കോഴിക്കോട്, ബേപ്പൂരിലെ റെയ്ഹാ നത്ത് (45) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പുല്ലൂര്‍ കേളോത്ത് സ്വദേശി ടി.ഉത്തംദാസ്, താമ രശ്ശേരി ഡിവൈഎസ്പി പി. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കോഴിക്കോട്, റൂറല്‍ എസ്പി ടി.ഫറാഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുക്കം പോലീസ് സ്റ്റേഷന്‍ പരി ധിയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്നും പ്രതികളെ പിടികൂടി യത്. ഹനീഫയില്‍ നിന്നും 517 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മുത്താലത്തെ വാടക വീട്ടില്‍ കൂടുതല്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 2.28 കിലോ എംഡിഎംഎയും കണ്ടെടുത്തത്. ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന റഹയാ നത്തിനെയും അറസ്റ്റു ചെയ്തത്. ഇവിടെ നിന്നും എംഡിഎം എക്ക് പുറമെ നോട്ടെണ്ണുന്ന തിനുള്ള മെഷീനും പാക്കിം ഗിനുള്ള കവറുകളും കണ്ടെ ടുത്തു. ഈ വീട് ആറു മാസം മുമ്പാണ് ഹനീഫ വാട കക്കെടുത്തത്. ഒഡീഷയില്‍ നിന്ന് കന്നുകാലികളെ ആ ന്ധ്രയിലെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു ഹ നീഫ. ഇതിനിടയിലാണ് ല ഹരി ഇടപാടിലേക്ക് തിരിഞ്ഞത്. ഡിവൈഎസ്പിമാര്‍ക്ക് പുറമെ ഡാന്‍സാഫ് ടീം എസ് ഐമാരായ വിനീത് വിജയന്‍, രാജീവ് ബാബു, കെ ശ്രീരാഗ്, മനോജ് രാമത്ത് തുടങ്ങിയവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

error: Content is protected !!