വര്‍ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമായി കേരളം മാറി: എം.എ.ബേബി

പരപ്പ: വര്‍ഷങ്ങളായി വര്‍ഗീയ കലാപമില്ലാത്ത നാടാണ് കേരളമെന്ന് സിപിഐ (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. കാഞ്ഞങ്ങാട് നിയോ ജമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ തെരഞ്ഞെടുപ്പ് റാലി പരപ്പയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു ബേബി.കേരളത്തിന്റെ മതനിരപേക്ഷ മതസും ഇടതുപക്ഷബോധവും സുശക്ക് തമായ ഇടതുപക്ഷ സര്‍ക്കാരുമാണ് വര്‍ഗീയ ചിദ്രശക്ക് തിക തലപൊക്കാതിരിക്കാന്‍ കാരണം. യുഡിഎഫ് വന്നാല്‍ വര്‍ഗീയത മാത്രമല്ല സാമുദായികതയും ഉയര്‍ന്നു വരും. കേന്ദ്രം അടിച്ചേല്‍പ്പിച്ച കടുത്ത സാമ്പത്തികന്തെരു ക്കത്തിനിടയിലും ജനപക്ഷ പദ്ധതി നടപ്പിലാക്കിയ എല്‍ ഡി എഫ് തുടരേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല. വരും തലമുറയ്ക്ക് ജിവിക്കാന്‍ സമാധാനവും ക്ഷേമവും പുലരുന്ന നാടിനെ കാത്ത വെക്കാന്‍ എല്‍ ഡി എഫിനെ കഴിയു. ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങാണ് സമൂഹത്തില്‍ ചര്‍ച്ചയാകേണ്ടത്. ഭാരിദ്രമാണ് അടിസ്ഥാന പ്രശ്‌നം ‘തീവ്ര ദാരിദ്രം തുടച്ചുനീക്കാര്‍ ഇടതുപക്ഷ ഭരണത്തിന് സാധിച്ചത് വലിയ നേട്ടമാണ്.
നാടിന പുരോഗതിക്ക് തുടര്‍ച്ചയുണ്ടാകാന്‍ പാടില്ലെന്ന വഞ്ചനാപരമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍വ്വ മേഖലയിലും കേരളം നേടിയ സമാനതകളില്ലാത്ത നേട്ടം തമസ്‌ക്കരിക്കാനുള്ള ശ്രമം നടക്കുന്നു. ആരോഗ്യരംഗത്തെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതി കരിക്കുകയാണ്. സ്വകാര്യ ശുപത്രികളെ ഏറ്റെടുക്കുന്ന ആഗോള ഭീമന്‍ മാര്‍ക്ക് ഇവിടെ അവസരമൊരുക്കാനാണ് ഈ നീക്കം. സത്യവും അസത്യവും തമ്മിലുള്ള മത്സരമാണ് ഈ തെരഞ്ഞെടൊപ്പെന്നും ബേബി പറഞ്ഞു.ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ഭാസ്‌ക്കരന്‍ അടിയോടി അധ്യക്ഷനായി.കെ.പി.സതീഷ് ചന്ദ്രന്‍ , ഇ . ചന്ദ്രശേഖരന്‍,എം.രാജഗോപാലന്‍,സി.പി. ബാബു,കുര്യാക്കോസ് പ്ലാപ്പറമ്പന്‍ , അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ , വി.വി.രമേശന്‍, വി.കെ.രാജന്‍ ,എം രാജന്‍, കെ.വി.കൃഷ്ണര്‍, പി.ടി. നന്ദകുമാര്‍ , പി.പി.രാജു ,കെ.വി മാത്യു മാസ്റ്റര്‍, ബിജു തുളിശ്ശേരി, കെ.എസ്. കുര്യാക്കോസ്, ഏ.ആര്‍. രാജു , വി.കെ.നാരായണന്‍എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി പാറക്കോല്‍ രാജന്‍ സ്വാഗതം പറഞ്ഞു റെഡ് സല്യൂട്ട്,ഗാന മേളയും നടന്നു.

 

error: Content is protected !!