നിയമസഭാ തിരഞ്ഞെടുപ്പ്:നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

നീലേശ്വരം :കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പി ആര്‍ ഒ പ്രകാശന്‍.കെ.വി സ്വാഗതം പറഞ്ഞ യോഗത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണു അധ്യക്ഷനായി.നീലേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.മുരളീധരന്‍ ഇലക്ഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാനും, നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി.പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും നോട്ടീസുകളും പതിക്കുവാന്‍ പാടില്ലെന്നും സ്വകാര്യ സ്ഥലത്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യണമെങ്കില്‍ നിര്‍ബന്ധമായും അനുമതിപത്രം വാങ്ങണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. യോഗങ്ങളും പ്രകടനങ്ങളും നടത്തുമ്പോള്‍ നിര്‍ബന്ധമായി മുന്‍കൂര്‍ അനുമതി വാങ്ങണം.വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ചടങ്ങിന് സ്റ്റേഷന്‍ റൈറ്റര്‍ സജിത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!