കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അടിസ്ഥാന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചിലവില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ അരയി ഗവ:യു.പി സ്കൂളിലായി നര്‍മ്മിച്ച 9 ക്ലാസ്സ് മുറികള്‍ ഉള്ള ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ഇ ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു .നഗരസഭ ചെയര്മാന് വി.വി രമേശന് അദ്ധ്യക്ഷനായി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്മാന് ലതബാലകൃഷ്ണന്‍,സ്ഥിരം സമിതി അധ്യക്ഷന്‍മ്മാരായ എം.സുമതി,ഫൗസിയഷരിഫ് ,മടിക്കൈ ഗ്രാമപഞ്ചായത്തയംഗം പി.ഓമന ,ഹോസ്ദുര്‍ഗ എ ഇ ഒ കെ സുരേന്ദ്രന് , മുന്‍ കൗണ്‍സിലര്‍ കെ വി മായാകുമാരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആയ പി മോഹനന് (സിപിഐഎം) കെ കെ വത്സലന്‍ (സിപിഐ,) എം ബാലന് (ഐ എന്‍ സി ) ,എ കൃഷ്ണന് (ബിജെപി) ,അഡ്വ. കെ വി രാമചന്ദ്രന് (ആര് ജെ ഡി),പി പി രാജു (ഐ എസ് ജെ ഡി),മുന്‍ ഹെഡ്മാസ്റ്റര്‍മാരായ
ടി മൊയ്തു , ശോഭന കൊഴുമ്മല്‍,സ്കൂള്‍ വികസന സമിതി അംഗം കെ അമ്പാടി പിടിഎ പ്രസിഡണ്ട് എംപി കുമാരന്, എസ്എംസി ചെയര്മാന് കെ ബാബു, മദര്‍ പിടിഎ പ്രസിഡണ്ട് രജനി സോമന് സ്റ്റാഫ് സെക്രട്ടറി വി എം രമിത്ത്,എന്നിവര്‍ സംസാരിച്ചു. നഗര സഭ കൗണ്‍സിലര്‍ മാരായ സന്തോഷ് കുശാല്‍ നഗര്‍, കെ ടി സവിതകുമാരി , പി ടി എ അംഗങ്ങള്‍ അദ്ധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വിജയന് മണക്കാട് സ്വാഗതവും ഹെഡ്മാസ്റ്റര്‍എം മഹേശന് നന്ദിയും പറഞ്ഞു.
