പാണത്തൂര്‍: വര്‍ഷങ്ങളായി പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്ന മലിനജലവും, ചെളിയും കോരിക്കളഞ്ഞ് ബസ്സ്റ്റാന്റ് വൃത്തിയാക്കി വാര്‍ഡ് മെമ്പര്‍. പനത്തടി ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡ് മെമ്പര്‍ എം ഷിബു ആണ് ആരെയും കാത്തു നില്‍ക്കാതെ മലിനജലവും, ചെളിയും കോരി ബസ് സ്റ്റാന്റ് വൃത്തിയാക്കിയത്. വര്‍ഷങ്ങളായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ്റ്റാന്‍ഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായി മലിനജലം കെട്ടിക്കിടന്നിരുന്നു.
ബസ്റ്റാന്‍ഡില്‍ വച്ച് ബസ്സുകള്‍ കഴുകുന്നതും, ബസ്റ്റാന്‍ഡിലെ ടോയ്‌ലറ്റിലേക്ക് വെള്ളം പോകുന്ന പൈപ്പ് ലീക്കായതുമാണ് മലിനജലം കെട്ടിക്കിടക്കാന്‍ കാരണമാകുന്നത്. വാര്‍ഡിലെ മെമ്പറായ എം ഷിബു ആദ്യ ബോര്‍ഡില്‍ തന്നെ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ബസ് സ്റ്റാന്റില്‍ വെച്ച് ബസ് കഴുകരുത് എന്ന് പഞ്ചായത്ത് അധികൃതര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടിരുന്നില്ല.നിരവധി ആളുകള്‍ വന്നു പോകുന്ന പഞ്ചായത്ത് ഓഫീസ് പരിസരത്ത് തന്നെ മലിനീകരണം കെട്ടിക്കിടക്കുന്നത് ആളുകളുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. മലിനജലം പഞ്ചായത്ത് പരിസരത്ത് കെട്ടിക്കിടക്കുന്നത് നിരന്തരം കാണേണ്ടി വരുന്നത് അസ്വസ്ഥ ഉണ്ടാക്കുന്നുവെന്നും, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട പഞ്ചായത്ത് ഓഫീസ് പരിസരത്ത് തന്നെ മലിനജലം കെട്ടിക്കിടക്കുന്നത് ഇന്ന്
പഞ്ചായത്ത് ഓഫീസ് ഹാളില്‍ വച്ച് നടക്കുന്ന ശുചിത്വ പഠനോത്സവത്തിന് എത്തുന്ന ആളുകള്‍ ചര്‍ച്ചയാക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലുമോണ് ബസ് സ്റ്റാന്റ് വൃത്തിയാക്കാന്‍ തീരുമാനിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ എം ഷിബു പറഞ്ഞു. ജനപ്രതിനിധികളും, ജനങ്ങളും ഒന്നിച്ച് നിന്നാല്‍ ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും മെമ്പര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകിട്ട് നാലുമണിയോടു കൂടിയാണ് വാര്‍ഡ് മെമ്പര്‍ അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഒരു മണ്‍വെട്ടിയും എടുത്ത് ബസ്റ്റാന്‍ഡ് വൃത്തിയാക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍ സ്ഥലത്തെത്തിയ പ്രമുഖ കോണ്‍ട്രാക്ടര്‍ എ.കെ ശശിയും, സമീപവാസിയായ കുമാരനും ഷിബുവിന്റെ സഹായത്തിനെത്തി. ഇനിയും നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ചിതറി കിടക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ വാര്‍ഡിലെ ജനങ്ങളുടെ സഹകരണത്തോടുകൂടി വാര്‍ഡിലെ മുഴുവന്‍ സ്ഥലങ്ങളും ശുദ്ധീകരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും എം ഷിബു പറഞ്ഞു.
