അപകടത്തില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 1.25 കോടി ഇന്‍ഷൂറന്‍സ് തുക കൈമാറി

നീലേശ്വരം :കാസര്‍കോട് ജില്ലയില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാര്‍ക്കോട്ടിക് കേസ്സില്‍ ഉള്‍പ്പെട്ട പ്രതിയെ പിടിക്കുന്നതിനായി കാറില്‍ സഞ്ചരിക്കവേ ചെങ്കളയില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട പ്രിയ സഹപ്രവര്‍ത്തകന്‍ സജീഷിന് കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ അപകട ഇന്‍ഷുറന്‍സ് തുക 25 ലക്ഷം രൂപയും, എസ് ബി ഐ യുടെ അപകട ഇന്‍ഷൂറന്‍സ് ഒരു കോടി രൂപയും ഇന്ന് രാവിലെ നീലേശ്വരം വ്യാപാരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന വിജിലന്‍സ് മേധാവിയും കെ പി എച്ച് സി എസ് പ്രസിഡണ്ടുമായ മനോജ് എബ്രഹാം ഐപിഎസ് കുടുംബത്തിന് കൈമാറി. സജീഷിന്റെ പേരിലുള 24 ലക്ഷത്തിലധികം വരുന്ന ഭവന വായ്പ സംഘം എറ്റെടുത്ത് വീടിന്റെ രേഖകളും, സംഘത്തിന്റെ സിപിഎ എസ് പദ്ധതി പ്രകാരം സജീഷിന് ലഭിച്ച 10 ലക്ഷം രൂപയും മരണപ്പെട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് കുടുംബത്തിന് കൈമാറിയിരുന്നു. ഇന്ന് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്, കെ പി എസ് ഒ എ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ , കെ പി ഒ എ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍.പി , എസ് ബി ഐ റീജിയണല്‍ മാനേജര്‍ രാജേഷ് ,കെ പി എ ജില്ലാ സെക്രട്ടറി സുധീഷ്.പി.വി. പ്രസിഡണ്ട് പി പ്രകാശന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എ.പി സുരേഷ്, കാസറഗോഡ് ജില്ലാ സഹകരണ സംഘം പ്രസിഡണ്ട് ടി.ഗിരീഷ് ബാബു , വ്യാപാരി വ്യവസായി ഏകോപന സമിതി നിലേശ്വരം യൂണിറ്റ് പ്രസിഡണ്ട് സുരേഷ്.കെ.വി എന്നിവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡണ്ട് കെ.പി. പ്രവീണ്‍ അധ്യക്ഷനായ ചടങ്ങില്‍ സംഘം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇ വി പ്രദീപന്‍ സ്വാഗതവും ,സംഘം ഡയറക്ടര്‍ രാജേഷ് കടമ്പേരി നന്ദിയും പറഞ്ഞു.

 

error: Content is protected !!