കാഞ്ഞങ്ങാട് :ശില്പകലാ ലോകത്ത് ഇതിഹാസതുല്യമായ കലാജീവിതം നയിച്ച മലയാളത്തിന്റെ അഭിമാനം കാസര്‍കോടുകാരനായ കാനായിക്ക് ആദരമൊരുക്കാന്‍ പുല്ലൂര്‍ ഗ്രാമം ഒരുങ്ങുന്നു. ഫെബ്രുവരി 22 ന് ഉച്ചക്ക് 2 മണി മുതല്‍ പുല്ലൂരിലെ അഡ്വ.പി.കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയമാണ് ആദരവ് ചടങ്ങ്. പ്രവാസിയായിരിക്കെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ആര്‍.ജയകുമാറിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം കാല്‍ ലക്ഷം രൂപയും കാനായിക്ക് സമ്മാനിക്കും. ഗ്രന്ഥാലയത്തിനൊപ്പം തിരുവനന്തപുരം ഫൈന്‍ ആര്‍ട് കോളേജ് അലുമിനി അസോസിയേഷന്‍ ചിത്രകാര്‍ കേരള എന്നീ സംഘടനകളും പരിപാടിയില്‍ നേതൃത്വമേകും. കവിയും ചലച്ചിത്രഗാന രചയിതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ കെ. ജയകുമാര്‍ ഐഎ എസ് ആദര ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാനായിയെ ആദരിക്കാന്‍ അദ്ദേഹത്തിന്റെ പ്രഗല്‍ഭമതികളായ ശിഷ്യരില്‍ ചലച്ചിത്ര സംവിധായകരായ രാജീവ് അഞ്ചല്‍, നേമം പുഷ്പരാജ്, ടെന്‍സിംഗ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഒരേ ഒരു കാനായി ആദരത്തിന്റെ ഭാഗമാകും. നേമം പുഷ്പരാജ് കാനായിയെക്കുറിച്ച് തയ്യാറാക്കിയ ഡോക്യൂമെന്റ് പ്രദര്‍ശിപ്പിക്കും. ചിത്രകാര്‍ കേരളയുടെ ചിത്രകാരന്‍മാര്‍ കാനായിക്ക് ചിത്രാദരവും ഒരുക്കുന്നുണ്ട്. ഗാനരചയിതാവ് കൂടിയായ കെ. ജയകുമാറിന്റെ എഴുത്തും ജീവിതവും ആസ്പദമാക്കി ദുരദര്‍ശന്‍ അവതാരകന്‍ പ്രഭാഅജാനൂര്‍ നടത്തുന്ന സ്‌നേഹസംഭാഷണം നടത്തും. ജയകുമാറിന്റെ പാട്ടുകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന സൗപര്‍ണികാമൃതം നൃത്ത ശില്പവും കുട്ടികളുടെയും വനിതകളുടെയും നാടകവും വിവിധ കലാപരിപാടികളും അരങ്ങേറും.അരങ്ങേറും.ചടങ്ങില്‍ റിട്ട. ക്യാപ്റ്റന്‍ വി കൃഷ്ണന്‍ നായര്‍, ഡോ.കെ കൃഷ്‌ണേന്ദു എന്നിവരെ ആദരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഡോ.സി.ബാലന്‍, സംഘാടക സമിതി ചെയര്‍മാന്‍ പി. പത്മനാഭന്‍, ജനറല്‍ കണ്‍വീനര്‍ അനില്‍ പുളിക്കാല്‍,ഭാരവാഹികളായ രാജന്‍ വിഷ്ണുമംഗലം, വിജയന്‍ സുവര്‍ണ മൊട്ട, പി വി ശ്യാമള ടീച്ചര്‍, സൗമ്യ രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
