വില്യം ഷേക്‌സ്പിയറുടെ ലോക പ്രശസ്ത നാടകമായ മാക് ബത്തില്‍ മാക് ബത്തായി നിറഞ്ഞാടി കാഞ്ഞങ്ങാട്ടെ സി. നാരായണന്‍. ഹൊസ്ദുര്‍ഗ്ഗ് യു.ബി. എം.സി സ്‌കൂളില്‍ ആസ്വാദക വൃന്ദത്തിന്റെ മുന്നില്‍ ഡെസ്റ്റിനി ഓഫ് മാക്ബത്ത് എന്ന സോളോ ഡ്രാമ അവതരിപ്പിച്ചാണ് നാരായണന്‍ നിറഞ്ഞ കയ്യടി നേടിയത്

കാഞ്ഞങ്ങാട്: വിശ്വവിഖ്യാത നാടകക്കാരന്‍ വില്യം ഷേക്‌സ്പിയറുടെ മാക് ബത്ത് എന്ന നാടകം ഒരു നൂതന ആവിഷ്‌കാരമെന്ന രീതിയില്‍ സോളോ ഡ്രാമയായി അവതരിപ്പിച്ച് കാഞ്ഞങ്ങാട്ടെ സി. നാരായണന്‍ പ്രേക്ഷക മനസ്സില്‍ ഒരു നല്ല അഭിനയ പ്രതിഭയായി തിളങ്ങി. പ്രാവീണ്യവും സാമര്‍ത്ഥ്യവും ഒത്തുചേര്‍ന്ന ഒരു അഭിനയ ശൈലിയായിരുന്നു നാരായണന്‍ മാക്ബത്ത് എന്ന സോളോ ഡ്രാമയിലൂടെ പ്രേക്ഷക മനസ്സിന് മുന്നില്‍ വരച്ചുകാട്ടിയത്. മാഗ്ബത്തിന്റെ മാനസിക സംഘര്‍ഷങ്ങളെ നാടകത്തിലൂടെ വരച്ച കാട്ടാനും അഭിനേതാവിനായി. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്ന ശേഷാദ്രി മാസ്റ്ററുടെ ശബ്ദവും ചലനങ്ങളും ഭാവവും ഒരിക്കല്‍ കൂടി മാക്ബ ത്തിലൂടെ നാരായണന്‍ എന്ന ശിഷ്യന്‍ തങ്ങള്‍ക്ക് മുന്നിലെത്തിച്ചു എന്ന് പല ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു. അനന്തകൃഷ്ണനാണ് നാടകം സംവിധാനം ചെയ്തത്. ദീപ സംവിധാനം നിര്‍വഹിച്ചത് അശ്വത് മുത്തപ്പനും മ്യൂസിക് കൈകാര്യം ചെയ്തത് നാരു പാറൈ സെയില്‍ എന്ന കലാകാരനും ആണ്. ലേഡീമാക് ബത്തിനു ശബ്ദം നല്‍കിയത് രഞ്ജിനി ജയരാജന്‍ ആണ്. ഓക്‌സ്‌ഫോര്‍ഡ് ടൈലേഴ്‌സ് ഭാസ്‌കരന്റെ താണ് കോസ്റ്റ്യൂംസ്. അനന്തകൃഷ്ണന്റെ സംവിധാനവും അതിനൊത്ത പശ്ചാത്തല സംഗീതവും ദീപ വിതാനവും, ശബ്ദ വിന്യാസവും, കോസ്റ്റ്യൂംസും നാടകത്തിന് ഏറെ ദൃശ്യചാരുത പകര്‍ന്നു. തിരശ്ശീലേയ്ക്ക് പിന്നിലാണെങ്കിലും ലേഡി മാക്ബത്തിന് ശബ്ദം നല്‍കിയ രഞ്ജിനി ജയരാജന്റെ ശബ്ദ മാധുരി ഏറെ എm പ്രശംസനീയമായിരുന്നു. കാഞ്ഞങ്ങാട്ടേയും മറ്റും ഉന്നതരായ പല വ്യക്തികളും നാടകം കാണാന്‍ വളരെ നേരത്തെ തന്നെ യു.ബി എം.സി സ്‌കൂളിലെ വേദിയില്‍ എത്തിയിരുന്നു. അഡ്വക്കേറ്റ് സി.കെ. ശ്രീധരന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫസര്‍ കെ. പി. ജയരാജന്‍, നെഹ്‌റു കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ കെ.പി. മാധവന്‍ നായര്‍,കവി നാലപ്പാടം പത്മനാഭന്‍, ചരിത്രകാരന്‍ ഡോക്ടര്‍ സി. ബാലന്‍ മാസ്റ്റര്‍ എന്നിവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതായിരുന്നു. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ നായകന്‍ കെ. യു. മനോജ്, ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിലെ അഭിനേതാവ് സി. കെ. സുനി, പ്രമുഖ നാടക സംവിധായകനും അഭിനേതാവുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ തുടങ്ങി ജില്ലയിലെ പ്രമുഖ നാടക സിനിമ പ്രവര്‍ത്തകരുടെ സാന്നിധ്യവും അഭിപ്രായവും വിലമതിക്കാനാവാത്തതായിരുന്നു. അതിലുപരി ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായത് ഒരു പ്രമുഖ ദിനപത്രത്തില്‍ നിന്ന് നാടക വാര്‍ത്തയറിഞ്ഞ് മംഗലാപുരത്തു നിന്നും എത്തിച്ചേര്‍ന്ന 80 വയസ്സ് പിന്നിട്ട രണ്ട് ഇംഗ്ലീഷ് പ്രൊഫസര്‍മാര്‍ നാടകം കാണാന്‍ എത്തിയതും നാടകത്തെക്കുറിച്ച് വിലയിരുത്തിയതു മായിരുന്നു. നാടകത്തിലൂടെ മാക്ബത്തായി അഭിനയിച്ച ജീവിച്ച നാരായണന്‍ ഒരു വളരെ നല്ല കലാകാരന്‍ ആണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

 

error: Content is protected !!