ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തിന്റെ അത്താണിയായി മാറണം:വി.എസ്. രാമസ്വാമി; വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു

കോട്ടപ്പാറ: ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തിന്റെ അത്താണിയായി മാറണമെന്നും ക്ഷേത്രങ്ങളില്‍ ഭാഗവത പാരായണവും സ്‌കന്ദ പാരായണവും മാത്രം പോരൊന്നും ഏതു വിഷയങ്ങള്‍ ആയാലും അവര്‍ക്കുള്ള ബോധവല്‍ക്കരണവും ആശ്വാസം പകരുന്നു കേന്ദ്രവുമായി മാറ്റാന്‍ ഓരോ ക്ഷേത്രങ്ങളും ഭാരവാഹികളും തയ്യാറാകണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍ വിഎസ് രാമസ്വാമി. ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര വാര്‍ഷിക ജനറല്‍ബോഡിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം പ്രസിഡന്റ് പി എസ് ശശിധരന്‍ അധ്യക്ഷനായി. ക്ഷേത്രം ശാഖ വാര്‍ഷിക റിപ്പോര്‍ട്ട് ക്ഷേത്രം സെക്രട്ടറി കുമാരന്‍ പുളിക്കാലും ദേവസ്വം വരവ് ചിലവ് കണക്ക്
സെക്രട്ടറി എം. തമ്പാന്‍ പുല്ലൂര്‍ വീടും മാതൃസമിതി റിപ്പോര്‍ട്ട് സെക്രട്ടറി പി ഇന്ദിരയും സത്സംഗം സമിതി റിപ്പോര്‍ട്ട് ഉണ്ണികൃഷ്ണന്‍ കുന്നത്തുമൂലയും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി അനില്‍ കൊളവയല്‍ അവതരിപ്പിച്ചു. ക്ഷേത്രം രക്ഷാധികാരിമാരായ എ വേലായുധന്‍ , എം ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കുമാരന്‍ പുളിക്കല്‍ സ്വാഗതവും മാതൃസമിതി പ്രസിഡന്റ് ഉഷാകുമാരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി എസ്. ശശിധരന്‍ (പ്രസിഡന്റ്), ടി. നാരായണന്‍ കക്കട്ടില്‍ (വൈ പ്രസിഡന്റ്), കുമാരന്‍ പുളിക്കാല്‍ (ശാഖാ സെക്രട്ടറി), രാജു കൂളിക്കാട് (ദേവസ്വം സെക്രട്ടറി), എം. രതീഷ്, ടി. സുകുമാരന്‍ എലോത്തിങ്കാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ദാമോദരന്‍ തുമ്പയില്‍ (ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുത്തു.

 

error: Content is protected !!