ഒരു ദിവസം തന്നെ രണ്ട് കുരുന്നുകള്‍ക്ക് പുതുജീവനേകി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍കോടിന് ആശ്വാസം

കാസര്‍കോട്: ജില്ലയില്‍ മുമ്പ് അപര്യാപ്തമായിരുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇപ്പോള്‍ ശക്തമാകുന്നതിന്റെ തെളിവായി, ആസ്റ്റര്‍ മിംസ് കാസര്‍കോട് ഇന്ന് ശ്വാസകോശത്തിലും വയറ്റിലുമായി ബാഹ്യ വസ്തുക്കള്‍ കുടുങ്ങി കിടന്ന് ഗുരുതരാവസ്ഥയില്‍ ആയ 2 ഫോറിന്‍ Body (അന്യ വസ്തു) കേസുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ശ്വാസകോശത്തില്‍ അന്യ വസ്തു കുടുങ്ങിയ നിലയില്‍ പുറത്തുനിന്ന് റഫര്‍ ചെയ്യുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ PICUയില്‍ പ്രവേശിപ്പിച്ച് മെക്കാനിക്കല്‍ വെന്റിലേഷന് ആവശ്യമായ അടിയന്തിര ചികിത്സ നല്‍കി. ചികിത്സ പൂര്‍ത്തീകരിച്ച കുട്ടി സുഖം പ്രാപിച്ച് വരുന്നു.
ആശുപത്രിയിലെ പള്‍മണോളജി വിഭാഗം, ജനറല്‍ അനസ്തീഷ്യയില്‍ (IGel, Apneic Oxygenation Technique) ഉപയോഗിച്ച് അന്യ വസ്തു വിജയകരമായി നീക്കം ചെയ്തു. പള്‍മണോളജി വിഭാഗം ഡോകട്ര്‍മാരായ ഡോ:അവിനാശ് മുരുഗന്‍, ഡോ:ശ്രാവണ്‍ കുമാര്‍, പീഡിയാട്രിക് വിഭാഗം ഡോകട്ര്‍ അപര്‍ണ (പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റ്) അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ ആമീന്‍ എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സംഘമാണ് നേതൃത്വം നല്‍കിയത്
രണ്ടാമത്തെ സംഭവത്തില്‍ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ അന്നനാളത്തില്‍ അന്യവസ്തു കുടുങ്ങിയ നിലയില്‍ ഗുരുതരാവസ്ഥയിലണ് ആസ്റ്റര്‍ മിംസ് കാസര്‍കോടില്‍ എത്തിച്ചത്. മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ജനറല്‍ അനസ്തീഷ്യ കൊടുത്തതിന് ശേഷം ബ്രോങ്കോസ്‌കോപ്പി ചെയ്ത് സുരക്ഷിതമായി അന്യ വസ്തു നീക്കം ചെയ്തു. കുട്ടിയെ എക്സ്റ്റ്യൂബേറ്റ് ചെയ്തതോടെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്യാസ്‌ട്രോ വിഭാഗം ഡോക്ടര്‍ കിരണ്‍ , എമര്‍ജന്‍സി വിഭാഗത്തിലെ മറ്റു വിദഗ്ധരും അടങ്ങിയ സംഘമാണ് അടിയന്തിര ചികിത്സ ലഭ്യമാക്കിയത്.

ഈ രണ്ട് സംഭവങ്ങളും കാസര്‍ഗോഡില്‍ മുമ്പ് ലഭ്യമാകാതിരുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള അടിയന്തര ചികിത്സാ സേവനങ്ങളാണ് .
ഇത്തരം സന്ദര്‍ഭങ്ങളില്‍ കാസര്‍ഗോട്ടെ ജനങ്ങള്‍ ദൂരെയുള്ള ആശുപത്രികളെയായിരുന്നു ആശ്രയിക്കാറുണ്ടായിരുന്നത്

അടിയന്തിര ജീവന്‍ രക്ഷാ സേവനങ്ങള്‍ കാസറഗോഡില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കാമെന്നതാണ് ഇപ്പോള്‍ ആസ്റ്റര്‍ മിംസ് കാസര്‍ഗോഡിലൂടെ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.
PICU, മള്‍ട്ടിഡിസിപ്പ്‌ലിനറി സ്‌പെഷ്യലിസ്റ്റ് ടീമുകള്‍, 24×7 എമര്‍ജന്‍സി സേവനങ്ങള്‍ എന്നിവയുടെ ലഭ്യത ജില്ലയുടെ ആരോഗ്യ മേഖലയിലെ വലിയ മുന്നേറ്റം തന്നെയാണ് .

 

error: Content is protected !!