താള വിസ്മയം തീര്‍ത്ത് ‘പഞ്ചാരിമേളം അരങ്ങേറ്റം’; യു.പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന ടാലന്റ് ലാബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളാണ് ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര സന്നിധിയില്‍ അരങ്ങേറ്റം നടത്തിയത്

അട്ടോങ്ങാനം: താള വിസ്മയം തീര്‍ത്ത് കുട്ടികളുടെ ‘പഞ്ചാരിമേളം അരങ്ങേറ്റം’ ബേളൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുന്ന ടാലന്റ് ലാബിന്റെ നേതൃത്വത്തില്‍ വാദ്യ കലാകാരന്‍ ഉപ്പിലിക്കൈ മണികണ്ഠ മാരാരുടെ ശിക്ഷണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ചെണ്ടമേളം അഭ്യസിച്ച വിദ്യാര്‍ത്ഥികളാണ് ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര സന്നിധിയില്‍
എന്‍.ദേവനന്ദ് , അഭിഷേക്,അര്‍ഷിത്അഭിലാഷ്,ഗൗരിഷ്, മൃജുല്‍ രാജ് ,രാംചരണ്‍തേജ്,സാരംഗ്, ലോഹിത്ത്, കൃഷ്ണദേവ് , ദേവനന്ദ് എസ് .കെ ആദിനാഥ് ,ശ്രീദേവ് , അഭയ് ദേവ് , യദുനന്ദ് എന്നിവരാണ് പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പതിനാറോളം വാദ്യകലാകാരന്മാര്‍ പക്കമേളത്തില്‍ അണിനിരന്നു. പഞ്ചാരി നാല് അഞ്ച് കാലങ്ങള്‍ കൊട്ടിക്കയറിയ കുട്ടികളുടെ മേളാവതരണം ആസ്വാദകരെ ആനന്ദിപ്പിച്ചു. കലാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി ആളുകളും സ്‌കൂള്‍ അധ്യാപകരും നാട്ടുകാരും മേളം ആസ്വദിച്ചു. അരങ്ങേറ്റത്തിന് ശേഷം മേളം അഭ്യസിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. തുടര്‍ന്ന് ഗുരുനാഥന്‍ മണികണ്ഠമാരാരെ പൊന്നാടയണിയിച്ച് സ്‌നേഹോപഹാരം നല്‍കി ക്ഷേത്രകമ്മിറ്റി അംഗങ്ങളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദരിച്ചു. അരങ്ങേറ്റത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നിറമാലയും പൂജയും നടന്നു. ജി. യു. പി. സ്‌കൂള്‍ ബേളൂര്‍ പ്രധാനാധ്യാപകന്‍ എം. രമേശന്‍ സംസാരിച്ചു. ക്ഷേത്രം ക്ലര്‍ക്ക് പ്രതീഷ്‌കുമാര്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ബേളൂര്‍ ശ്രീ മഹാ ശിവക്ഷേത്രം പ്രസിഡന്റ് കെ.തമ്പാന്‍ നായര്‍, സെക്രട്ടറി പി. അശോകന്‍ എന്നിവര്‍  സന്നിഹിതരായിരുന്നു.

 

error: Content is protected !!