റബ്ബര്‍ തോട്ടത്തില്‍ പുലി : വനപാലകര്‍ തിരച്ചില്‍ ആരംഭിച്ചു

പരപ്പ : ടാപ്പിംഗ് തൊഴിലാളി റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പുലിയെ
കണ്ടെത്താന്‍ വനപാലകര്‍ തിരച്ചില്‍ ആരംഭിച്ചു. പരപ്പ വട്ടിപുന്നയില്‍ പാലക്കുടി ജോയിയുടെ റബര്‍ തോട്ടത്തിലാണ് ടാപ്പിംഗിനിടയില്‍ തൊഴിലാളി സജി ഇന്ന് പുലര്‍ച്ചെ പുലിയെ കണ്ടത്. ഇതിന്റൈ അടിസ്ഥാനത്തില്‍ മരുതോം ഫോറസ്റ്റ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ റബര്‍ തോട്ടത്തില്‍ അന്വേഷണം നടത്തി. എന്നാല്‍ കാല്‍പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജാഗ്രത പാലിക്കാന്‍ നാട്ടുകാര്‍ക്ക് വനപാലകര്‍ നിര്‍ദേശം നല്‍കി.

 

error: Content is protected !!