ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം: നിരവധി കേസിലെ പ്രതി അറസ്റ്റില്‍

നീലേശ്വരം: സ്ഥാനാര്‍ത്ഥിയുടെ ചുമരെഴുത്ത് നശിപ്പിച്ചത് നേതാക്കള്‍ക്ക് വിവരം നല്‍കിയ വിരോധത്തില്‍ ബിജെപി പ്രവര്‍ത്തകനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. കൊല കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായിരുന്ന യുവാവ് അറസ്റ്റില്‍. നീലേശ്വരം പള്ളിക്കരയിലെ കെ.സുധീഷിനെ (39) യാണ് നീലേശ്വരം എസ്.ഐ. എ. ജിഷ്ണു വധശ്രമ കേസില്‍ അറസ്റ്റു ചെയ്തത്. ബി ജെ പി പ്രവര്‍ത്തകന്‍ നീലേശ്വരം മന്ദംപുറം പോലീസ് ക്വാട്ടേഴ്‌സിന് സമീപത്തെ വി.സി. ശരത്തിനെ ( 34)നെയാണ് മുളക് പൊടി വിതറി വാക്കത്തി കൊണ്ട് പ്രതി കുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ദംപുറം സുബ്രഹ്‌മണ്യന്‍ കോവിലിന് സമീപത്താണ് സംഭവം. തുടര്‍ന്ന് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പള്ളിക്കര പൂവാലംകൈയിലെ സുധീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശബരിമല ക്ഷേത്ര ദര്‍ശനത്തിന് പോകാനായി മുദ്ര ധരിച്ചിരിക്കുകയായിരുന്നു കുത്തേറ്റ ശരത്. പൂവാലംക്കൈയിലെ ജയനെ കൊലപ്പെടുത്തിയ കേസ് , പരിയാരത്ത് ഭാര്യയുടെ ക്വാട്ടേഷന്‍ ഏറ്റെടുത്ത് ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സുധീഷ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും,

error: Content is protected !!