തെരഞ്ഞെടുപ്പ് പരാജയ ഭയം: സി.പി.എം അക്രമത്തിന് കോപ്പുകൂട്ടുന്നു: ബി.ജെ.പി

മടിക്കൈ : മടിക്കൈ പഞ്ചായത്തില്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ പുതിയ മാറ്റങ്ങള്‍ പ്രകടമാക്കുന്ന സമീപനം വോട്ടര്‍മാര്‍ പ്രകടിപ്പിക്കുമ്പോള്‍ എല്ലാ വാര്‍ഡിലും ബി.ജെ.പി.യെ ജനങ്ങള്‍ സ്വീകരിക്കുന്നതില്‍ വിറളി പൂണ്ട സി.പി.എം. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരിക്കുകയാണെന്നും ഇത് പഞ്ചായത്തിലെ സുഗമമായ തെരഞ്ഞെടുപ്പിനെ ബാധിച്ചാല്‍ ഉത്തരവാദി സി.പി.എം മാത്രമായിരിക്കുമെന്നും ബി.ജെ.പി. മടിക്കൈ പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ഡ് 13,മേക്കാട്ട് ബി.ജെ.പി. സ്ഥാനാര്‍ത്ഥി പി.സുരേശന്റെ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരിക്കുകയാണ് . അണികളെ നിലക്ക് നിര്‍ത്താന്‍ സാധിക്കാത്ത നേതൃ ത്വം ഇത്തരം ഗുണ്ടകളെ കയറൂരി വിട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇതിന് നേതൃത്വം നല്‍കുന്നത് നിയുക്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മറ്റൊരു ഏരിയാ കമ്മറ്റി അംഗവുമാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ഈ കാടത്ത നടപടി യെ പഞ്ചായത്ത് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ. വേലായുധന്‍, ഇ കൃഷ്ണന്‍,എം.ശങ്കരന്‍ വാഴക്കോട്, രതീഷ് കല്യാണം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!