കാസര്‍കോട്: കാറില്‍ എം.ഡി.എം.എ യും മയക്കു ഗുളികയും പിടികൂടിയ കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷവും മൂന്ന് മാസം കഠിന തടവിനും, ഇരുപത്തഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കളം ബസാറില്‍ ബൈതുല്‍ തൗഫീഖ് മന്‍സിലില്‍ മുത്തലിബ് മകന്‍ സി വി റുഹൈബ് (35) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷ വിധിച്ചത് .പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവും അനുഭവിക്കണം. 2019 സെപ്റ്റംബര്‍ 6 ന് രാത്രി 8.30 ന് മുള്ളേരിയ – ജാല്‍സൂര്‍ റോഡില്‍ കുണ്ടാര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുന്‍വശത്തു വെച്ചാണ് വില്പനക്കായി കടത്തുകയായിരുന്ന
കെ എല്‍ 14 വി 5656 നമ്പര്‍ കാറില്‍ കടത്തിയ 18 ഗ്രാം എം ഡി എം എയും ,11 ഗ്രാം നിട്രാസേപം മയക്ക് ഗുളികയും ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് സമീര്‍ , പ്രിവന്റിവ് ഓഫീസര്‍ മാരായ വി. ബാബു ,വി .സന്തോഷ്‌കുമാര്‍ ,സി കെ വി സുരേഷ് , കെ.പ്രദീഷ്, എം എ പ്രഭാകരന്‍ ,ടി വി .സജിത്ത് ,എ.ശ്രീകാന്ത്, എ.കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വാഹനമടക്കം പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത് .ഈ കേസിന്റെ അന്വേഷണം നടത്തിയത് കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ വിനോദ് ബി നായര്‍ ,ഡി ബാലചന്ദ്രന്‍ എന്നിവര്‍ ആയിരുന്നു ,ഈ കേസിലെ രണ്ടാം പ്രതി കന്‍സുല്‍ ഹക്ക് ഒളിവിലാണ് .പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍ ,അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി
