കാഞ്ഞങ്ങാട്. ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം പൂര്‍ണമായി നവീകരിക്കുന്നതിനാല്‍ കാര്‍ത്തിക ദീപോത്സവം ഇത്ത വണ ആഘോഷിക്കുന്നില്ലെന്ന് ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം മാനേജിങ് ട്രസ്റ്റി എച്ച്. ഗോകുല്‍ദാസ് കാമത്ത് അറിയിച്ചു. നാടിനെ വര്‍ണദീപ്തമാക്കു ന്ന കാര്‍ത്തിക ദീപോത്സവം കാ ഞ്ഞങ്ങാടിന്റെ അടയാളമാണ്. യോഗനിദ്രയില്‍ നിന്നുണരുന്ന ഭഗവാന്‍ ഹോസ്ദുര്‍ഗ് ക്ഷേത്ര ത്തില്‍ നിന്ന് വനമായി സങ്കല്‍പി ക്കുന്ന മേലാങ്കോട്ടെ എസ്.എസ്. കലാമന്ദിര്‍ പരിസരത്തേക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളുന്ന തായാണ് സങ്കല്‍പം. പ്രതീകാത്മകമായ പള്ളിവേട്ടയ്ക്ക ശേഷം രാത്രി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് നടക്കും. തി രിച്ചെഴുന്നള്ളത്തില്‍ വഴി നീളെ ദീപാലങ്കാരത്താല്‍ പ്രഭാപൂരിതമാവും. പത്ത് അരയാല്‍ത്തറകളിലും രഥ മാതൃകയില്‍ തീര്‍ക്കുന്ന രണ്ടു ഗൂറിഞ്ഞുകളിലും ഇരുത്തിപ്പൂജ കഴിഞ്ഞ് പുലര്‍ച്ചെയാണ് എഴു ന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര നവീകരണ പ്രവര്‍ ത്തനങ്ങള്‍ അടുത്തവര്‍ഷം പൂര്‍ ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന തായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
