നീലേശ്വരം : നീലേശ്വരം നഗരത്തിന്റെ വികസനത്തിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് യാതൊരുവിധ ലക്ഷ്യബോധമില്ലാത്ത ഭരണസമിതിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നീലേശ്വരം മുനിസിപ്പാലിറ്റി ഭരണം കയ്യാളുയെന്ന്
ഭാരതീയ ജനതാ പാര്‍ട്ടി നീലേശ്വരം മണ്ഡലം കമ്മിറ്റി . നീലേശ്വരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനും യാത്ര സുഖമാക്കുന്നതിനും വേണ്ടി രാജാ റോഡ് വികസനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന എല്‍ഡിഎഫിന്റെ ഭരണസമിതിയുടെ കഴിവുകേട് ആയിട്ട് മാത്രമേ ജനങ്ങള്‍ക്ക് നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ.
നിരവധി വര്‍ഷമായി രാജാ റോഡിന്റെ വികസനം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞുകൊണ്ട് നീലേശ്വരത്തെ ജനങ്ങളെ വിഡ്ഢികള്‍ ആക്കുകയാണ് ഭരണസമിതി ചെയ്യുന്നത്. ജനങ്ങളോട് അല്പം എങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രാജാറോഡിന്റെ വികസനം ഉടന്‍ സാധ്യമാക്കണമെന്നും നഗരത്തിന്റെ അടിസ്ഥാന വികസനസൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി എന്താണ് ഇത്രയും നാളായി ചെയ്തത് എന്നും ബന്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി നീലേശ്വരം മണ്ഡലം കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതോടൊപ്പം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം കെസി രാജാ റോഡ് കാല്‍നടക്കാന്‍ പോലും യോഗ്യമല്ലാത്ത അവസ്ഥ പരിഹരിച്ചുകൊണ്ട് ഉടന്‍ ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് യോഗം ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് അധ്യക്ഷനായി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനല്‍ സെക്രട്ടറി സി.വി സുരേഷ്, പി യു വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ രാജീവന്‍ ചീമേനി സ്വാഗതവും എ.കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
