കാസര്‍കോട്: മഞ്ചേശ്വരം കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയ്ന്റിംഗ്-പോളിഷിംഗ് ജോലി ചെയ്യുന്ന അജിത്ത് (35), വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഇരുവരും വിഷം കഴിച്ചത്. അജിത്ത് രാത്രി 12.30 മണിയോടെയും ശ്വേത ഇന്ന് പുലര്‍ച്ചെയുമാണ് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. ആത്മഹത്യക്ക് പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്‌നമാണെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടം വരെ പോകാനുണ്ടെന്നും മോനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണു കിടക്കുന്ന നിലയിലാണ് ഇരുവരെയും പരിസരവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായതിനാലാണ് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
മഞ്ചേശ്വരം കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി
