കെ.ആര്‍.ടി.സി ജില്ലാ കണ്‍വെന്‍ഷന്‍: കെ. ആര്‍.ടി.സി. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സര്‍വ്വീസ് പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് തുടര്‍ച്ചയായി അവകാശനിഷേധങ്ങള്‍ നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒമ്പതര വര്‍ഷത്തെ ഭരണത്തിനെതിരെയുള്ളള്ള ശക്തമായ വികാരം വരാനിരിക്കുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടാകണമെന്ന് കേരള റിട്ടയേഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 2014 ജൂലായ് മാസത്തില്‍ ആരംഭിക്കേണ്ട പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികളെക്കുറിച്ച് പതിനഞ്ചുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരിന് മിണ്ടാട്ടമില്ല. പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ മൂന്നും നാലും ഗഡുക്കളുടെ കുടിശ്ശികകള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല. ചരിത്രത്തിലാദ്യ മായാണ് മുന്‍കാല പ്രാബല്യമില്ലാതെ ക്ഷാമാശ്വാസം പ്രഖ്യാപിക്കുന്നത്. 2023 ജനുവരി മുതലുള്ള നാലു ഗഡു ക്ഷാമാശ്വാസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അപാകതള്‍ പരിഹരിക്കാതെ മെഡിസപ്പ് പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് . കെ. ആര്‍.ടി.സി. സംസ്ഥാന പ്രസിഡണ്ട് എം. സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അശോകന്‍ കോടോത്ത് അദ്ധ്യഷനായിരുന്നു. എം. രാധാകൃഷ്ണന്‍,അഡ്വ മുരളി പള്ളത്ത്, കെ. ചന്ദ്രശേഖരന്‍, എ.ദാമോദരന്‍, കെ. ശ്രീനിവാസന്‍, കെ. അനില്‍കുമാര്‍, യൂസഫ് കൊട്യാടി, എന്‍.നന്ദികേശന്‍, കെ.കെ. പിഷാരടി എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!