പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ എവിടെ കണ്ടാലും പെറുക്കിയെടുത്ത് സംസ്‌കരിക്കാനുളള മനോഭാവം ആര്‍ജ്ജിക്കണം: ഇ.വി.ജയകൃഷ്ണന്‍; പുതിയകണ്ടം അടിയാര്‍കാവില്‍ പരിസ്ഥിതി ദിനത്തില്‍ വനപര്‍വ്വം പരിപാടി സംഘടിപ്പിച്ചു

മാവുങ്കാല്‍: പ്‌ളാസ്റ്റിക്ക് മാലിന്യം മാനവരാശിക്ക് മാരകരോഗം നല്‍കുന്ന വസ്തുവാണെന്നും ഭാരതത്തിലെ 145 കോടി ജനങ്ങളും അതിനെ യഥാസമയം വര്‍ജ്ജിക്കാനുളള മനോഭാവം ശീലിക്കാന്‍ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും മാധ്യമപ്രവര്‍ത്തകന്‍ ഇ വി.ജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.പ്രകൃതിയുടെ മടിത്തട്ടിലാണ് നമ്മുടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും രൂപപ്പെട്ടത്.ശബരിമലയും മൂകാംബിക ദേവിക്ഷേത്രവും കൊട്ടിയൂര്‍ ക്ഷേത്രവും നമുക്ക് പ്രകൃതിസംരക്ഷണ പാഠം പരിശീലിപ്പിക്കുന്നുവെന്നും പുതിയകണ്ടം അടിയാര്‍കാവിലെ പരിസ്ഥിതി ദിനത്തില്‍ സംഘടിപ്പിച്ച വനപര്‍വ്വം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങില്‍ എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അദ്ധ്യക്ഷത വഹിച്ചു.പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ വിശിഷ്ടാതിഥിയായി. സംക്രമപൂജാ സമിതി ജനറല്‍ സെക്രട്ടറി രമേശന്‍ പുതിയ കണ്ടം, തറവാട്ടങ്ങളായ അനില്‍ കുമാര്‍ കല്യാണ്‍ റോഡ്, ഹരീഷ് മേലടുക്കം എന്നിവര്‍ സംസാരിച്ചു.മാതൃസമിതി ജനറല്‍ സെക്രട്ടറി കൃപാ ഭരതന്‍ സ്വാഗതം പറഞ്ഞു. അടിയാര്‍കാവ് പരിസരത്ത് ഭക്തജനങ്ങള്‍ നിരവധി വൃക്ഷനട്ടുപിടിച്ചു. ചടങ്ങില്‍ പുരാണ പ്രശ്‌നോത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി കെ മോഹനന്‍, രണ്ടാം സ്ഥാനം നേടിയ കാശിനാഥ് എന്നിവര്‍ക്കുള്ള ഉപഹാരം സമര്‍പ്പണവും നടന്നു. ഭരതന്‍ കണ്ടത്തില്‍, രതീശന്‍ മാവുങ്കാല്‍, വിനോദ്, രതീശന്‍ അതിയാമ്പൂര്‍ , പി കെ രമണി, പി കെ. ശോഭ, സജിത മധുരക്കാട്, സാവിത്രി, വല്‍സല, രാധിക മോഹന്‍ദാസ് രാധിക, കൃഷ്ണമണി എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!