ഉദുമ: നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉല്പന്നങ്ങളുടെ വ്യാപനത്തിനും വിവാഹ ധൂര്ത്തി നുമെതിരെയും മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണ മെന്ന് എസ്എംഎഫ് ഉദുമ പഞ്ചായത്ത് കൗണ്‍സില്‍ മഹല്ല് കമ്മിറ്റികളോട് ആവശ്യപ്പെട്ടു. ജില്ലാ എസ്എംഎഫ് ആക്ടിംഗ് പ്രസിഡണ്ട് കല്ലട്ര അബ്ബാസ് ഹാജി കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം. ഷെരീഫ് അധ്യക്ഷനായി. ജില്ല ജനറല്‍ സെക്രട്ടറി എം.എ. എച്ച് മെഹമുദ് ചെങ്കള ,അബൂബക്കര്‍ മൂലടുക്കം ,ഷെഫീഖ് അസ്ഹരി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ദാരിമി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കാപ്പില്‍ കെ.ബി.എം. ഷെരീഫ് (പ്രസിഡന്റ് ) സീതി കുളിക്കുന്ന് ( ജനറല്‍ സെക്രട്ടറി) ടി വി അബ്ദുല്ല കുഞ്ഞി മാങ്ങാട് (ട്രഷറര്‍ ) ,പി എ അസൈനാര്‍ മാങ്ങാട് ,അബ്ദുല്ലത്തീഫ് ഉദുമ ,ബഷീര്‍ പാക്യാര (വൈസ് പ്രസിഡന്റുമാര്‍ ) ,അഷ്റഫ് മുക്കുന്നോത്ത് ,അബ്ദുള്ള പാക്യാര, സി കെ ഹംസ ചെമ്പരിക്ക (സെക്രട്ടറിമാര്‍), റിട്ടേണിങ്ങ് ഓഫീസര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
