13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 53 കാരനായ പ്രതിക്ക് 5 വര്‍ഷം തടവും 15000 രൂപ പിഴയും

കാഞ്ഞങ്ങാട് : പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 58 കാരനായ പ്രതിക്ക് 5 വര്‍ഷം തടവിനും 15000 രൂപ പിഴയടക്കാനും
കോടതി ശിക്ഷിച്ചു. ആവിയില്‍ കണ്ടംകടവ് എം. ആര്‍. ഹൈദര്‍ അലിയെയാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി ശിക്ഷിച്ചത്.
2023 ഡിസംബര്‍ മാസത്തില്‍ പെണ്‍കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി അതിക്രമത്തിനിരയാക്കിയതായാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ 9 മാസം കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരും. ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഇന്ത്യന്‍ ശിക്ഷാ നിയമം 451 പ്രകാരം 2 വര്‍ഷം കഠിനതടവും, 5000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവും, പോക്‌സോ ആക്ട് പ്രകാരം 3 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും ആണ് ശിക്ഷ വിധിച്ചത്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന കെ. സുഭാഷ് ബാബു ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

error: Content is protected !!