അപകട സാധ്യതാ മേഖലകളില്‍ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശനം നടത്തി

നീലേശ്വരം: കാലവര്‍ഷത്തില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ .എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശനം നടത്തി. നീലേശ്വരം നഗരസഭയിലെ ചാത്തമത്ത് പൊടോത്തുരുത്തി മയിച്ച,പാലായി, ദേശീയപാത നിര്‍മ്മാണം നടക്കുന്ന ചെറുവത്തൂര്‍ വീരമലകുന്ന്, മയിലാട്ടി , തുടങ്ങിയ സ്ഥലങ്ങളിലാണ് എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശനം നടത്തിയത്.എന്‍ ഡി ആര്‍ എഫ് ചെന്നൈ ആര്‍ക്കോണം നാലാം യൂണിറ്റിലെ ടീം കമാന്‍ഡര്‍ അര്‍ജുന്‍ പാല്‍ രജപുത് , എസ്.ഐ വികാസ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് പരിശോധന നടത്തിയത്. കാസര്‍കോട്
സോയല്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി പ്രമോദ് , ജിയോളജിസ്റ്റ് എസ്. സൂരജ് ,ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്ത്,ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി ജയപ്രസാദ്, ദുരന്ത വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ പി വി തുളസിരാജ്, എന്നിവരും കൂടെയുണ്ടായിരുന്നു. നീലേശ്വരം നഗരസഭാ പരിധിയിലെ സന്ദര്‍ശനത്തില്‍ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത, കൗണ്‍സിലര്‍ പി പി ലത, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സന്ദര്‍ശനത്തില്‍ പ്രസിഡണ്ട് സി വി പ്രമീള സെക്രട്ടറി വനജ തുടങ്ങിയവരും സംഘത്തോടൊപ്പംഉണ്ടായിരുന്നു.

error: Content is protected !!