നീലേശ്വരം: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുയെന്ന കേസില്‍ യുവതിയെ നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ നിബിന് ജോയിയും സംഘവും അറസ്റ്റ് ചെയ്തു. ചായ്യോത്ത് സ്വദേശിനി സി. പ്രശാന്തി (42) നെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ കോടതിയില്‍ വിചാരണ നടക്കുന്ന കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴിമാറ്റി പറയണമെന്നായിരുന്നു പെണ്‍കുട്ടിയോട് യുവതി ആവശ്യപ്പെട്ടത്. പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്കിയാല് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കാമെന്ന് യുവതി വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പോക്സോ കേസുകളില്‍ ഇരകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പോലീസ് അറിയിച്ചു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ( രണ്ട് )കോടതിയില്‍ ഹാജരാക്കിയ പ്രശാന്തിയെ 14 ദിവസത്തേക്ക് ചെയ്തു.
