പള്ളിക്കര: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി യുടെ ആഹ്വാന പ്രകാരം നടക്കുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൂച്ചക്കാട് 17 ആം വാര്‍ഡില്‍ മെയ് 9 ന് വൈകിട്ട് 4.30 നു മൊട്ടംചിറയില്‍ നടക്കും. ജില്ലാ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അഡ്വ. ബി എം ജമാല്‍ ഉദ്ഘാടനം ചെയ്യും. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് മുഖ്യ പ്രഭാഷണം നടത്തും. വാര്‍ഡ് പ്രസിഡന്റ് പ്രഭു മൊട്ടംചിറ അധ്യക്ഷനാകും. ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളെ ആദരിക്കും.
