പാരാമെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെ ജോലി സുരക്ഷ ഉറപ്പ് വരുത്തണം: കെ.പി.എം.ടി.യു

കാഞ്ഞങ്ങാട് :ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമത്തിന്റെ പേരില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ച് ദീര്‍ഘകാലമായി സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളില്‍ ജോലി ചെയ്തു വരുന്ന ടെക്‌നീഷ്യന്‍മാരുടെ തൊഴില്‍ സംരക്ഷിക്കണമെന്ന് കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് യൂണിയന്‍ (സി.ഐ.ടി.യു.) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി. നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എം.ടി.യു സംസ്ഥാന പ്രസിഡന്റ് എന്‍.ടി. ലതിക അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമം എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം കെ.എന്‍. ഗിരീഷ് ക്ലാസ്സെടുത്തു. ലേബര്‍ ക്ഷേമനിധി വിഷയത്തെ ആസ്പദമാക്കി വെല്‍ഫയര്‍ ഓഫീസര്‍ കെ. സവിത ക്ലാസ്സെടുത്തു.
കെ.പി.എം.ടി.യു സംസ്ഥാന കോര്‍ഡിനേറ്റര്‍ മനോജ് ചാലപ്പുറം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ ടി.ജെ ജോസഫ്, കെ. സുരേന്ദ്രന്‍, വി.കെ. പ്രമോദ് കുമാര്‍, കെ. സുധ, എം. സുകുമാരി അജയഘോഷ്, എന്‍.പി. ഷിജി ‘കെ. അബ്ദുള്‍ കരിം എന്നിവര്‍ പ്രസംഗിച്ചു.
ടി.സി. നിഷാദ് സ്വാഗതവും എം. അബുയാസര്‍ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി സുപ്രഭ എം (പ്രസിഡന്റ്)ഫാഹിസ് വി ,
ഇബ്രാഹീം ഖലീല്‍ സി പി (വൈസ് പ്രസിഡണ്ട്),മുഹമ്മദ് അസ്ലം ബി എസ് (ജനറല്‍ സെക്രട്ടറി),സുനില്‍കുമാര്‍  കെ ഫാത്തിമത്ത് സൗജാന (ജോ. സെക്രട്ടറി) , വിവേകാനന്ദ് എസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു

error: Content is protected !!