ടാറ്റാ സുമോ വാഹനത്തില്‍ 52 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതിക്ക് 10 വര്‍ഷം കഠിന തടവും ,ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

കാസര്‍കോട്: വാഹനത്തില്‍ പ്രത്യേക അറയുണ്ടാക്കി കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ,ഒരു ലക്ഷം രൂപ പിഴയും വിധിച്ചു .പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവും അനുഭവിക്കണം.കോട്ടയം കാഞ്ഞിരപ്പള്ളി  പൊന്‍കുന്നം ചിറങ്കടവ് കാനാപറമ്പില്‍
കെ.എ. നവാസ് (44) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷവിധിച്ചത്.
2013 മെയ് 13 ന് രാത്രി എട്ടുമണി സമയത്ത് ചെങ്കള ബേവിഞ്ച എന്‍ എച്ച് റോഡില്‍ വെച്ചാണ് അന്നത്തെ കാസര്‍കോട് ഇന്‍സ്‌പെക്ടറും ഇപ്പോള്‍ കാസര്‍കോട് സബ്ബ് – ഡിവിഷന്‍ ഡി.വൈ എസ്,പിയുമായ സി.കെ സുനില്‍കുമാറും സംഘവുമാണ് കെ എല്‍ 06 ബി 6575 നമ്പര്‍ ടാറ്റാ സുമോ വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് 52 കിലോ കഞ്ചാവ് പിടികൂടിയത്. പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത് .തുടര്‍ന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍മാരായ ടി.പി രഞ്ജിത്ത് ,സിബി തോമസ് ,നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാരായ കെ.എ സുരേഷ്ബാബു ,ടി.പി പ്രേമരാജന്‍ ,പി ജ്യോതികുമാര്‍ എന്നിവര്‍ അന്വേഷണം നടത്തുകയും ചെയ്തത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടറും ,ഇപ്പോള്‍ ബേക്കല്‍ സബ്ബ് -ഡിവിഷന്‍ ഡിവൈഎസ്പിയുമായ വി.വി മനോജാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍ ,അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായിരുന്നു ,ഈ കേസില്‍ രണ്ടു പ്രതികള്‍ ഒളിവിലാണ്. ശിക്ഷിക്കപ്പെട്ടയാള്‍ സമാനമായ മറ്റൊരു കേസില്‍ വിചാരണനേരിടുകയാണ്.

error: Content is protected !!