ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം ബിജെപി

നീലേശ്വരം :ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും സിപിഎം നേതാവ് എന്ന നിലയിലും കോടികളുടെ ആസ്തി സമ്പാദിച്ചുകൊണ്ട് ഭൂമി ഇടപാട് നടത്തിയ മാധവന്‍ മണിയറയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് ആവശ്യപ്പെട്ടു. യാതൊരു തൊഴിലും നടത്താതെ അഞ്ചുവര്‍ഷം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ച മാധവന്‍ മണിയറയ്ക്ക് കോടികളുടെ സമ്പാദ്യം എവിടുന്നുണ്ടായിയെന്ന്
എന്നത് പൊതുജനങ്ങള്‍ക്ക് അറിയേണ്ടത് അത്യാവശ്യമാണ് ഭൂമാഫിയകളുടെയും വന്‍കിട വ്യവസായികളുടെയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന മാധവന്‍ മണിയറ പാര്‍ട്ടി നേതാക്കന്മാരുടെ സ്വന്തക്കാരനായി മാറിയത് സാമ്പത്തിക ഇടപാടുകളുടെ പേരിലാണ്. സ്വന്തം പാര്‍ട്ടി അണികള്‍ സാമ്പത്തികമായി പരാധീനയില്‍ നീങ്ങുന്ന കാലഘട്ടത്തില്‍ നേതാക്കന്മാര്‍ ബൂര്‍ഷകളായി മാറുന്ന സിപിഎമ്മിന്റെ ബംഗാള്‍ ശൈലിയാണ് കേരളത്തില്‍ പിന്തുടരുന്നത് എന്നതിന്റെ തെളിവാണ്ഇത്തരം ബിനാമി ഇടപാടുകള്‍. അതു കൊണ്ട് സമഗ്രമായ അന്വേഷണം നടത്തിക്കൊണ്ട് പൊതുജനങ്ങള്‍ക്കിടയില്‍ സുതാര്യത വരുത്തേണ്ടത് സിപിഎമ്മിന്റെ ഉത്തരവാദിത്തം ആണെന്നും അല്ലാത്തപക്ഷം ഇത്തരം സാമ്പത്തിക ഇടപാടുകള്‍ സിപിഎമ്മിന്റെ അറിവോടാണെന്ന് നടക്കുന്നയെന്ന് പൊതുജനങ്ങള്‍ക്ക് സമ്മതിക്കേണ്ടി വരുമെന്നും സാഗര്‍ ചാത്തമത്ത്വ്യക്തമാക്കി.

error: Content is protected !!