സന്തോഷ് ഒഴിഞ്ഞ വളപ്പ്
ലോക പ്രശസ്തനും കാസര്‍കോട്ട് കാരനുമായ ഷഹന്നായി വിദഗ്ദനും സംഗീതജ്ഞനുമാണ് പ്രിയപ്പെട്ട ഉസ്താദ് ‘ബംഗാള്‍, കര്‍ണ്ണാടക, തമിഴ്നാട്, സംസ്ഥാന ബഹുമതികള്‍ ഒപ്പം ദേശീയ തലത്തില്‍ പുരസ്കാരങ്ങള്‍ തുടങ്ങിയ നിരവധിയായ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അതുല്യ കലാകാരന് ഇവിടെ ഒരു ഫെല്ലോഷിപ്പിന് അപേക്ഷ നല്കി മൂന്ന് വര്‍ഷമായിട്ടും തീരുമാനമായില്ല മഹാനായ സംഗീത വിസ്മയം ഉസ്താദ് വിസ്മില്ലാ ഖാന്റെ ശിഷ്യനായി കലാ-സംഗീതരംഗത്ത് തുടക്കം കുറിച്ച ഈ സര്‍ഗ്ഗ പ്രതിഭയ്ക്ക് ഇന്നും സംഗീതരംഗത്ത് തിരക്കാണ് കലാ സാംസ്കാരികരംഗത്ത് ക്ഷേത്രങ്ങള്‍ ക്ലബ്ബുകള്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ ഫോക്ലോര് മേളകള്‍ ഗ്രാമീണ കലാമേളകള്‍, ഗ്രാമ ഫെസ്റ്റുകള്‍ എന്ന് വേണ്ട എവിടെയും സംഗീത വിരുന്നൊരുക്കാന്‍ ഹസ്സന് ഭായി സദാസന്നദ്ധനാണ് പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ ഈ സംഗീത സപര്യ 83ആം വയസ്സിലും തുടരുകയാണ്. വീടെന്ന തന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി ഏറെക്കാലമായി ജീവിത പോരാട്ടത്തിലായിരുന്നു ഈ കലാകാരന്. അടുത്ത കാലത്ത് കാസര്‍കോട്ട് വന്നപ്പോള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ സംഗീത വിസ്മയത്തിന്റെ വിഷമം മനസ്സിലാക്കി വീട് നിര്‍മ്മാണത്തിന് അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചത് അക്കാര്യം പറയുമ്പോള്‍ ഉസ്താദിന്റെ കണ്ണുകള്‍ കൃത്ജ്ഞത കൊണ്ട് നിറയുന്നത് സംസാരത്തില്‍ കാണാന്‍ ഇടയായി. വാര്‍ദ്ധ്യകാലത്ത് തുണയാകേണ്ട രണ്ട് ആണ്മക്കള് രോഗങ്ങളാല്‍ ഏറെ പ്രയാസം നേരിടുകയുമാണ്. ഒരു മകന് വൃക്ക രോഗങ്ങള്‍ക്ക് ചികിത്സയിലാണ് കൂടാതെ മൂന്ന് പെണ്മക്കളും അടങ്ങിയതാണ് ഹസ്സന് ഭായിയുടെ കുടുംബം പത്മശ്രീയും പത്മഭൂഷണുമൊക്കെ കിട്ടാന്‍ ഏറെ യോഗ്യതയുള്ള ഈ കലാകാരന് അംഗീകാരത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാറുമില്ല അര്‍ഹതയുള്ളത് വന്നു ചേരുമെന്ന വിശ്വാസക്കാരനുമാണ്. രോഗാവസ്ഥയില്‍ കിടന്ന പ്രിയതമ രണ്ട് വര്‍ഷം മുമ്പ് ഈ ലോകത്തോട് യാത്ര പറഞ്ഞു. ജീവിതത്തിലെ ഏകാന്തതയും സാമ്പത്തിക പ്രയാസങ്ങളും ഈ കലാകാരന് ‘ജീവിതത്തിലെ സായന്തന കാലത്തും വേദനകളാണ് സമ്മാനിക്കുന്നത് ഭക്തിഗാനങ്ങള്‍ സിനിമാ ഗാനങ്ങള്‍, എന്ന് വേണ്ട ഷഹന്നായി , ഗസല്‍ സംഗീത സപര്യകളില്‍ ഈ പ്രതിഭയില്‍ എല്ലാ o ഭദ്രം. കാസര്‍കോട് കോളിയടുക്കത്താണ് വീട് ഇപ്പോള്‍ താമസം മകളുടെ കൂടെ എറണാകുളത്താണ് -അപ്രതീക്ഷിതമായി ഹസ്സന് ഭായിയെ കണ്ട് ‘ സൗഹൃദം പുതുക്കിയപ്പോള്കുറിച്ചത്.
