ആശാപ്രവര്‍ത്തകരുടെ സമരം സാംസ്‌കാരിക നായകര്‍ മൗനം വെടിയുക: സപര്യ കേരളം

കാഞ്ഞങ്ങാട് : അനിശ്ചിതകാല നിരാഹാരത്തിലേക്ക് ആശാപ്രവര്‍ത്തകരുടെ സമരത്തെ കൊണ്ടെത്തിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ലോകസംഭവങ്ങളോട് പ്രതികരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ ആശാപ്രവര്‍ത്തകരുടെ സമരത്തോട് കാണിക്കുന്ന മൗനം വെടിയണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.സ്ത്രീസമൂഹത്തെ ഏറെ ബഹുമാനിക്കുന്ന കേരളീയ സമൂഹം ആശാപ്രവര്‍ത്തകരുടെ സമരത്തോട് കാണിക്കുന്ന അലംഭാവത്തിന് കാലം മാപ്പു നല്‍കില്ലെന്ന് സപര്യ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.പ്രശസ്തഎഴുത്തുകാരന്‍ ഡോ ആര്‍ സി കരിപ്പത്ത് പ്രമേയം അവതരിപ്പിച്ചു.സപര്യ വര്‍ക്കിംഗ് പ്രസിഡന്റ് ആനന്ദ കൃഷ്ണന്‍ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു.പ്രേമചന്ദ്രന്‍ ചോമ്പാല ആമുഖ ഭാഷണം നടത്തി. സുകുമാരന്‍ പെരിയച്ചൂര്‍,പ്രാപ്പൊയില്‍ നാരായണന്‍, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ശ്രീജിത്ത് ചീമേനി,ലേഖ കാദംബരി , അനില്‍ കുമാര്‍ പട്ടേന, ജയകൃഷ്ണന്‍ മാടമന,മനോജ് കുമാര്‍ കൂത്തുപറമ്പ്,വരദന്‍ പുല്ലൂര്‍,രഘുനാഥ് പൊതുവാള്‍ പയ്യന്നൂര്‍, ദിലീപ് നായര്‍ കുണ്ടാര്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!