കരിവെള്ളൂര്‍ : കൊന്നവരും കൊല്ലിച്ചവരും
കൊടികുത്തി നടക്കും നാട്ടില്‍
കണ്ടവരും കേട്ടവരും നാം,
മിണ്ടാതെയിരിക്കരുതിനിയും.’ രാഷ്ട്രപതി ഭരണത്തിലൂടെ മണിപ്പൂര്‍
വീണ്ടും
ചര്‍ച്ചയാകുമ്പോള്‍ പാലക്കുന്ന് പാഠശാല സംഘടിപ്പിച്ച വായനായനം നവ്യാനുഭവമായി. മണിപ്പൂരില്‍ കലാപത്തിന്റെ
മനസ്സിനെ നൊമ്പരപ്പെടുത്തിയ
ഒരു ചിത്രത്തില്‍ നിന്നും,
പത്രവാര്‍ത്തയില്‍ നിന്നും ഒയോളം നാരായണന്‍ മാഷ് എഴുതിയ’ ധീര ജവാന്‍’
എന്ന കവിതയാണ്
മണിപ്പൂര്‍ മുഖ്യമന്ത്രി
നാണം കെട്ട്
പടിയിറങ്ങിയപ്പോള്‍ വിണ്ടും ചര്‍ച്ചയായത്. ഒയോളം മാഷിന്റെ കലമ്പ് കവിതാ സമാഹാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സന്തോഷ് ഒഴിഞ്ഞ വളപ്പ് അവതരിപ്പിച്ചു. ഒയോളം മാഷ് എഴുത്തനുഭവം പങ്കു വെച്ചു. കെ. പി. രമേശനും പി.ടി. ഷീബ
യും ആതിഥ്യമരുളിയ പരിപാടിയില്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷനായി.. കെ. തമ്പാന്‍ മാഷ്,ശോഭ കല്ലത്ത്, പി. രാജാമണി, രമേശന്‍ മുല്ലക്കൊടി പി.ടി. ഷൈനി, ശശിധരന്‍ ആലപ്പട മ്പന്‍, ജബ്ബാര്‍ ടി.എ, അബ്ദുള്‍ സമദ് ടി.കെ. കെ.പി. മുരളി, കെ.സി. മാധവന്‍ സംസാരിച്ചു. കെ.പി. രമേശന്‍ സ്വാഗതവും കെ. രാജീവന്‍ നന്ദിയും പറഞ്ഞു. രാജാമണി എഴുതിയ ‘മതങ്ങളില്ലാത്ത മരങ്ങള്‍ ‘പാഠശാലയ്ക്ക് സമ്മാനിച്ചു.
ആറാം തരക്കാരി ആരാധ്യ അവതരിപ്പിച്ച’ മുട്ടത്തു വര്‍ക്കിയുടെ ഒരു കുടയും കുഞ്ഞു പെങ്ങളും ‘ അവതര ണം ഹൃദ്യമായി. ഒയോളം മാഷ് തന്റെ കവിതാ സമാഹാരം കലമ്പ് ബേബി ആരാധ്യക്ക്സമ്മാനിച്ചു.
പാടിയും മിണ്ടിയും മണിപ്പൂര്‍ : പാലക്കുന്ന് പാഠശാല വായനായനം നവ്യാനുഭവമായി
