കാസര്‍കോട്: ഡോ.എം.എ. മുംതാസിന്റെ രചനകള്‍ കാലിക പ്രസക്തമാണെന്ന് തുറമുഖ, പുരാവസ്തു, രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ഡോ. എം.എ.മുംതാസിന്റെ യാത്രാവിവരണമായ ഹൈമനോകലിസ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ രംഗത്തെ നിരവധി ശാഖകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരിയാണ് അവര്‍. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാന്‍ ലൈബ്രറികളും മറ്റ് സംവിധാനങ്ങളും ഇടപെടണം. മുംതാസിന്റെ മുന്‍ രചനകള്‍ വര്‍ത്തമാനകാലത്ത് പ്രസക്തമാണ്. കവിതയും യാത്രാവിവരണവും ആത്മാംശമുള്ള രചനകളും നടത്തുന്ന ഡോ.എം.എ.മുംതാസിന്റെ രചനകള്‍ക്ക് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ ആത്മസുഹൃത്തും പരേതനായ സോഷ്യലിസ്റ്റ് നേതാവുമായ പി.മൊയ്തീന് കുട്ടിയുടെ മകളായ എം.എ.മുംതാസിന്റെ യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്യുവാന്‍ സാധിച്ചത് സന്തോഷമാണ് മന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പുസ്തകം കാസര്‍ഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ദാമോദരന്‍ നല്കി പ്രകാശനം ചെയ്തു. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് റൈറ്റേഴ്സ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.
റൈറ്റേഴ്സ് ഫോറത്തിന്റെ ഉപഹാരം മന്ത്രിക്ക് സി.എല്‍.ഹമീദ് നല്കി. എന്‍.എ.നെല്ലിക്കുന്നിനുള്ള ഉപഹാരം റൈറ്റേര്‍സ് ഫോറം പ്രസിഡന്റ് എ.എസ്. മുഹമ്മദ് കുഞ്ഞി നല്കി. ചടങ്ങില്‍ എ.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അമീര്‍ പള്ളിയാന്‍ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന് ചെര്‍ക്കള പുസ്തകപരിചയം നടത്തി. ടി.എം.എ.കരീം, എം.കുഞ്ഞനന്തന് നമ്പ്യാര്‍, പി.ദാമോദരന്‍, സ്കാനിയ ബെദിര, സി.എല്‍.ഹമീദ്, മുസ്തഫ പൊന്നമ്പാറ, വി.രവീന്ദ്രന്, നാരായണന് പേരിയ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, വി.പ്രശാന്തന്, ഡോ. എ.എ. അബ്ദുല്‍ സത്താര്‍, ടി. എ. ശാഫി, ജില് ജില്, ഉസ്മാന് കടവത്ത് എന്നിവര്‍ സംസാരിച്ചു. ഡോ.എം.എ. മുംതാസ് മറുപടിപ്രസംഗംനടത്തി.
