കാഞ്ഞങ്ങാട്:സര്‍വ്വേ പൂര്‍ത്തിയാവുകയും ആദായകരമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ 91കിലോമീറ്റര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 17 ന് പെരിയ കല്ലിയോട്ടെത്തുന്ന കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് നിവേദനം സമര്‍പ്പിക്കാന്‍ കാണിയൂര്‍പ്പാത കര്‍മ്മ സമിതി യോഗം തീരുമാനിച്ചു.
വിഷയം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മറ്റ് മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്താനും മാര്‍ച്ച് രണ്ടാം വാരത്തില്‍ സമിതിയുടെ നിവേദക സംഘം ബംഗ്ളൂരുവിലേക്ക് പോകും.
ഈ മാസം 18 ന് ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും നേരില്‍ കാണാന്‍ കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ.ആസീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.
കാഞ്ഞങ്ങാട് റെയിന്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര മന്ത്രിമാരുടെയും റെയില്‍വേ ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. സമിതി ചെയര്മാന് അഡ്വ:പി.അപ്പുക്കുട്ടന് അദ്ധ്യക്ഷനായി.ജനറല്‍ കണ്‍വീനര്‍ സി.കെ.ആസീഫ്,വൈസ് ചെയര്മാന് സി.കെ.യൂസഫ് ഹാജി,അഡ്വ: എം.സി.ജോസ്,ടി.മുഹമ്മദ് അസ്ലം,കുഞ്ഞിക്കണ്ണന് കക്കാണത്ത്,എന്‍.അശോക് കുമാര്‍,എ.ഹമീദ് ഹാജി,അജയകുമാര്‍ നെല്ലിക്കാട്ട്,സൂര്യനാരായണ ഭട്ട്,സി.എ. പീറ്റര്‍,പി.മഹേഷ്,എം.കുഞ്ഞികൃഷ്ണന്, ഐശ്വര്യ കുമാരന്, കെ.മുഹമ്മദ് കുഞ്ഞി,ഇ കെ കെ പടന്നക്കാട്, കെ.കെ.ബാബു തുടങ്ങിയവര്‍സംസാരിച്ചു.
