ഒടയംചാല്‍: കോടോം ഗ്രാമത്തില്‍ ഉദയപുരം വനിത കോ- ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ 46,27,964 രൂപ നഷ്ടം വരുത്തിയതിന് ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിക്കെതിരെ കേസ്. സൊസൈറ്റി സെക്രട്ടറിയായിരുന്ന എരുമക്കുളത്തെ ടി വി രഞ്ജിഷ് ,എം അജിത എന്നിവര്‍ക്കെതിരെ സൊസൈറ്റി പ്രസിഡന്റ് ടി ശാരദയുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു.
2013-2018 കാലഘട്ടത്തില്‍ സംഘത്തിന്റെ സെക്രട്ടറിയായിരുന്ന ഒന്നാം പ്രതി രഞ്ജിഷ് ബന്ധുകള്‍ക്കും സംഘത്തില്‍ എഫ് ഡി ഡിപ്പോസിറ്റ് ഉള്ളതായി കൃത്രിമ രേഖകള്‍ ഉണ്ടാക്കി രണ്ടാം പ്രതിയായ അജിതയുടെ സഹായത്തോടെ തുക പിന്‍വലിച്ച് അന്യായക്കാരിയേയും സംഘത്തിനേയും ചതി ചെയ്ത് 46,27,964 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്
