കാഞ്ഞങ്ങാട്:ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളം സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി മാറികൊണ്ടിരിക്കുകയാണെന്ന് ശ്രീനാഥ് പി.ആര് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസ് ക്രൈം ബ്രാഞ്ച് കണ്ണൂര്‍) അഭിപ്രായപ്പെട്ടു.
കൊവ്വല്‍പ്പള്ളി മുസ്ളിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹല്ല് സംഗമത്തില്‍ ‘സൈബര്‍ കുറ്റങ്ങളുടെ കാണാപ്പുറങ്ങള്‍ ‘എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രക്ഷിതാക്കള്‍ ഇപ്പോഴും റിയല്‍ വേള്‍ഡിലും മക്കള്‍ മാര്‍ വെര്‍ച്ച്യൂല്‍ വേള്‍ഡിലും നില്‍ക്കുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് കുടുംബത്തിന്റെ മന:സമാധാനം നഷ്ട്ടപ്പെടുത്തുകയാണ്.
വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നു,പണം നഷ്ടപ്പെട്ടാല്‍ 1930 എന്ന നമ്പരില്‍ അറിയിക്കണം.ടിആര്‍എഐ(ട്രായ്)നിങ്ങളുടെ ഫോണ്‍ വിച്ഛേദിക്കും എന്ന് പറഞ്ഞ് വിളിച്ചാല്‍ പ്രതികരിക്കരുത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഒരു പോലീസ് ഉദ്യോഗസ്ഥന് നിങ്ങളെ വിളിച്ച് നിങ്ങളുടെ ആധാറിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഒന്നും പ്രതിക്കരുതെന്നും ടെക്നോളജിയുടെ അനന്ത സാധ്യതകള്‍ വേണ്ട രീതിയില്‍ ഉപയോഗപ്രദമാക്കാനും ശ്രദ്ധിക്കണമെന്നും പോലീസ് ഓഫീസര്‍ ശ്രീനാഥ് പി.ആര് കൂട്ടിച്ചേര്‍ത്തു.
കൊവ്വല്‍പ്പളളി ഇസ്സത്തുല്‍ മദ്രസ ഹാളില്‍ നടന്ന പരിപാടികള്‍ ഖത്തീബ് അമീന് അമദാനി മാട്ടൂല്‍ ഉല്‍ഘാടനം ചെയ്തു.ജമാഅത്ത് വൈസ് പ്രസിഡണ്ട് കെ.പി.മുഹമ്മദ് അദ്ധ്യക്ഷനായി. കുടുംബജീവിതം എന്ന വിഷയത്തില്‍ അനസ് അമാനി പുഷ്പഗിരി ക്ലാസെടുത്തു.
ജമാഅത്ത് സെക്രട്ടറി ഷെറീഫ് എഞ്ചിനീയര്‍ സദര്‍ മുഅല്ലിം മജീദ് ഉസ്താദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി എം.എ.ഷഫീഖ് സ്വാഗതവും, സെക്രട്ടറി സിറാജ് നന്ദിയും പറഞ്ഞു.
