കോടി ഗായത്രീമഹായാഗത്തിന് ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം വേദിയായി

കാഞ്ഞങ്ങാട്: രാജ്യത്തെ ഗൗഡസാരസ്വത ക്ഷേത്രങ്ങളില്‍ ആദ്യമായി നടന്ന കോടി ഗായത്രീമഹായാഗത്തിന് ഹൊസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം വേദിയായി. നാലുനാള്‍ നീണ്ട കോടി ഗായത്രീമഹായാഗത്തിന് സമാപനം കുറിച്ച് നടന്ന പൂര്‍ണാഹൂതിക്ക് കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്‍ഥ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം പൂര്‍ണമായി പുതുക്കിപ്പണിയുന്നതിനു മുന്നോടിയായി നടന്ന യാഗത്തില്‍ പ്രധാന യജ്ഞകുണ്ഠം കൂടാതെ നാല് ഉപകുണ്ഠങ്ങളും ഉണ്ടായിരുന്നു. വ്രതനിഷ്ഠയോടെ 40 വൈദികരും 250 വിശ്വാസികളും ചേര്‍ന്ന് യാഗശാലയില്‍ ഹവിസ് അര്‍പ്പിച്ചു. ഹാറാഡി യോഗീശ് ഭട്ട്, എസ്.വൈ. സുധാകര്‍ ഭട്ട്, ഹൊസ്ദുര്‍ഗ് യോഗീശ് ഭട്ട്, എം. വെങ്കടേശ് ഭട്ട്, ബി. വിഷ്ണു ആചാര്യ, എച്ച്.എസ്. ദിവാകര്‍ ആചാര്യ എന്നിവര്‍ മുഖ്യപുരോഹിതരായിരുന്നു. എം. നാമദേവ് ഷേണായ് യാഗത്തില്‍ യജമാനസ്ഥാനം വഹിച്ചു. പ്രധാന യജ്ഞകുണ്ഠത്തിന്റെ സ്ഥാനത്താണ് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഉയരുതെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി 10-ന് സ്വാമി സംയമീന്ദ്രതീര്‍ഥ പുതിയ ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തുമെന്ന് ഭാരവാഹികളായ എച്ച്. ഗോകുല്‍ദാസ് കാമത്ത്, എച്ച്. ഗുരു ദത്ത് പൈ, എം. നാഗരാജ് നായക് എന്നിവര്‍അറിയിച്ചു.

error: Content is protected !!